സിനിമ നടി ഉണ്ണിമായയുടെ കലോത്സവ ഓര്‍മ്മയില്‍

കാഞ്ഞങ്ങാട് : 2021ല്‍ ദേശീയ അവാര്‍ഡ് വരെ ലഭിച്ച സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ പ്രധാന വേഷം ചെയ്ത ഉണ്ണിമായ നാലപാടിന് പറയാനുള്ളത് 2015 ലെ കണ്ണൂര്‍ സര്‍വകശാലകലോല്‍സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഫ്‌ലാഷ് ബാക്ക്.
സ്‌കൂള്‍ കാലഘട്ടങ്ങളില്‍ പഠനത്തോടൊപ്പം തന്നെ നൃത്തത്തിലും ,നാടക അഭിനയത്തിലും സജീവ സാന്നിധ്യമായിരുന്നു. ജില്ലാ തലത്തില്‍ കലാതിലകമായും മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ് മൂന്ന് തവണ സംസ്ഥാന യുവജനോത്സവത്തില്‍ നൃത്തയിനത്തില്‍ മത്സരാര്‍ത്ഥി ആയിരുന്നു.പഠന മികവിന് ദേശീയ തലത്തില്‍ മികച്ച വിദ്യാര്‍ത്ഥിയായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പയ്യന്നൂര്‍ കോളേജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.ഡേ.അംബേദ്ക്കര്‍ കോളേജില്‍ നിന്ന് ബി.എഡ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം ഹയര്‍ സെക്കന്ററി അധ്യാപികയായും, കോളേജ് അധ്യാപികയായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി ‘ലേണേര്‍സ് ഫ്രണ്ട്‌ലി ‘ എന്ന പേരില്‍ ടീച്ചേര്‍സ് എലിജിബിലിറ്റി പരീക്ഷകള്‍ക്കായുള്ള സ്ഥാപനം നടത്തി വരുന്നു. 2018 ലെ മികച്ച ചെറു കഥക്കുള്ള അക്ബര്‍ കക്കട്ടില്‍ കലാലയ കഥാ പുരസ്‌കാര ജേതാവായിരുന്നു.
നിലവില്‍ ഒരു തമിഴ് സിനിമയില്‍ അഭിനയത്തിന് കരാര്‍ എടുത്തിട്ടുണ്ട് ഉണ്ണിമായ സാഹിത്യത്തിനുള്ള സീനിയര്‍ ഫെലോഷിപ്പ് ജേതാവ് നാലപ്പാടന്‍ പത്മനാഭന്‍ പരേതയായ ശൈലജ മഠത്തില്‍ ദമ്പതികളുടെ മകളാണ്. സിനിമ മേഖലയില്‍ സൗണ്ട് ഡിസൈനര്‍ ആയ ചരണ്‍ വിനായികാണ് ഭര്‍ത്താവ്. അനിയത്തി പത്മപ്രിയ .

 

error: Content is protected !!