കാഞ്ഞങ്ങാട്:വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള സ്വയം പ്രതിരോധത്തിനും, ശാരീരിക മാനസിക ഉല്ലാസത്തിനും, ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും , സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുത്ത് നാടിന്റെ നന്മയ്ക്കായി പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ചൈനീസ് കെന്‍പോ കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് ക്ലബ്ബ് നിരവധി വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റേഴ്സിന്റെ കൂട്ടായ്മയിലുള്ള മാര്‍ഷ്യല്‍ ആര്‍ട്സ് ക്ലബ്ബ് കളര്‍ ബെല്‍റ്റ് ഗ്രേഡിങ് നടത്തി . ചമ്മട്ടംവയല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ടെസ്റ്റില്‍ ജില്ലയിലെ 450 ഓളം കുട്ടികള്‍ പങ്കെടുത്തു. ആറുമാസത്തിലൊരിക്കലാണ് ടെസ്റ്റ്നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ കരാട്ടെ സ്കൂളുകളില്‍ കായിക ഇനമായി അംഗീകരിച്ചതിനാല്‍ മുഴുവന്‍ സ്കൂളുകളിലും പഠന വിഷയം ആക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കൂട്ടായ്മ അധികാരികളോട് ആവശ്യപ്പെട്ടു ചീഫ് ഇന്സ്ട്രെക്ടര് രതീഷ് കെന്‍പോ കോഴിക്കോട് ടെസ്റ്റ് നിയന്ത്രിച്ചത്. പ്രസിഡണ്ട് എ ഷാജി, സെക്രട്ടറി എ കെ രാജേഷ്,ട്രഷറര്‍ കെ പ്രകാശന് ഷാജി മുള്ളേരിയ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
