കാഞ്ഞങ്ങാട്: എല്ലാദിവസവും കലോത്സവം പോലെ യായിരിക്കണമെന്ന് ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്
ഇ പി രാജഗോപാലന്‍ മാസ്റ്റര്‍. പടന്നക്കാട് കോളേജില്‍ ആരംഭിച്ച കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുവായിരുന്നു അദ്ദേഹം.ശില്പി ഉണ്ണികാനായി മുഖ്യ തിഥിയായി. സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷനായി. സിന്‍ഡിക്കേറ്റ് അംഗം ഡോ. എ അശോകന്‍, കണ്ണൂര്‍ സര്‍വ്വകലാശാലാ ഡി എസ് എസ് കെ വി സുജിത്ത്, നെഹ്രു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ ദിനേശ്, സംഘാടക സമിതി കണ്‍വീനര്‍ കെ പ്രണവ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ മോഹനന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ദില്‍ജിത്ത്, യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഡി അല്‍ന വിനോദ്, ജോ. സെക്രട്ടറി കെ ആദിഷ, യൂണിവേഴ്‌സിറ്റി യൂണിയന്‍ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് പി കെ ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു. സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍ സ്വാഗതവും യൂണിയന്‍ കാസര്‍കോട് എക്‌സിക്യൂട്ടീവ് എം ടി പി ഫിദ നന്ദിയും പറഞ്ഞു. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. മറ്റന്നാള്‍ സ്റ്റേജിനങ്ങളും ആരംഭിക്കും. 8 നാണ് കലോത്സവം സമാപിക്കുക.
ഇന്ന് 11 വേദികളിലായി
വേദി 1 (മിനി ഓഡിറ്റോറിയം) കവിതാലാപനം (മലയാളം),
വേദി : 2 ഇംഗ്ലീഷ് പ്രസംഗം. 12:30 ന് മലയാളം പ്രസംഗം.
വേദി :3 കവിതാലാപനം (കന്നട , പ്രസംഗം (കന്നട ) , കവിതാലാപനം (അറബിക്), 4ന് പ്രസംഗം (അറബിക്).
വേദി : 4 കവിതാലാപനം (ഹിന്ദി), പ്രസംഗം (ഹിന്ദി), കവിതാ ലാപനം (ഇംഗ്ലീഷ്)
വേദി : 5 കവിതാ രചന, ചെറുകഥാ രചന.2ന് .പ്രബന്ധരചന.
വേദി : 6 പൂക്കളം.
വേദി: 7
കാര്‍ട്ടൂണ്‍,
കാരിക്കക്കച്ചര്‍ ,
2.ന് ഓയില്‍ പെയ്‌നറിംഗ്.
വേദി : 8 തിരക്കഥാരചന,
തിരക്കഥാരചന,
2 ന് കുറുങ്കഥ, 3 ന്
വിക്കി ആര്‍ട്ടിക്കിള്‍.
വേദി : 9
മെഹന്തി ഡിസൈന്‍.
ഒരു മണി: ക്വിസ്.
വേദി : 10 ക്ലേ മോഡലിംഗ്.
വേദി :11 ഷോട്ട് ഫിലിം.
