രാവണീശ്വരം മാക്കി ശ്രീ വിഷ്ണു ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം സമാപിച്ചു;വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നി പ്രവേശനം ദര്‍ശിക്കാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു

രാവണീശ്വരം: മാക്കി വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ഉത്സവത്തോടനുബന്ധിച്ച് കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ബാന്‍ഡ് വാദ്യങ്ങള്‍ മുത്തുക്കുട താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെ തോറ്റവും മേലേരിക്ക് തീ കൊളുത്തല്‍ ചടങ്ങും നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി മാതൃസമിതി അവതരിപ്പിച്ച കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ് എന്നിവ മഹോത്സവ പരിപാടിക്ക് മാറ്റുകൂട്ടി. ചുരിക കാസര്‍കോടിന്റെ കനലാട്ടം പരിപാടിയും വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റവും നടന്നു. ഇന്ന് പുലര്‍ച്ചെ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നി പ്രവേശനം നടന്നു. കനലാടി ഉല്ലാസ് ആദ്യമായാണ് ഒറ്റക്കോല മഹോത്സവത്തിനായി വിഷ്ണുമൂര്‍ത്തിയായി രംഗപ്രവേശം ചെയ്യുന്നത് വിഷ്ണുമൂര്‍ത്തിയുടെ മാരിക്കളത്തിലേക്കുള്ള പുറപ്പാടും ഗുളികന്‍ തെയ്യ ത്തിന്റെ പുറപ്പാടും അന്നദാനവും നടന്നു. വിളക്കിലരിയോടെ ഉത്സവത്തിന് സമാപനമായി.

 

error: Content is protected !!