തെയ്യം കലാകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു;  കാലിച്ചാനടുക്കം കലയന്തടം കരിന്തളന്‍ ആണ് മരിച്ചത്‌

തായന്നൂര്‍: മംഗലംകളി കലാകാരനും ഗുരുവും തെയ്യം കലാകാരനുമായ കാലിച്ചാനടുക്കം കലയന്തടം കരിന്തളന്‍ (76) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മൂക്കിലൂടെ ഓടക്കുഴല്‍ വായിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തനത് ഗോത്ര വാദ്യോപകരണമായ തുടി നിര്‍മ്മിക്കുന്നതില്‍ ഏറെ പ്രശസ്തനാണ്. ഭാര്യ:കാര്‍ത്യായനി( ഹരിത കര്‍മ സേനാഅംഗം). മക്കള്‍: സേതു, രാജു, സോമന്‍, വിജയന്‍. മരുമക്കള്‍: തങ്കമണി, സരോജിനി, സുചിത്ര, വനജ.സഹോദരങ്ങള്‍: മുത്തശ്ശി,കുക്കന്‍, കരിന്തളന്‍, കൊട്ടന്‍, കാരിച്ചി, കുക്കത്തി.

 

error: Content is protected !!