ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബി എം ഡബ്ല്യൂ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം

കാസര്‍കോട്: ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബി എം ഡബ്ല്യൂ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
രണ്ട് പേര്‍ക്ക് പരുക്കേറ്റു.മംഗലാപുരം ശാന്ത ബല്ലുവിലെ എസ് വി.മുഹമ്മദ് റുഖിയ ദമ്പതികളുടെ മകന്‍ ആഷിഫ് മുഹമ്മദ് (41), സുഹൃത്ത് കര്‍ണാടക നാട്ടക്കാലിലെ അബ്ബാസ് മറിയം ദമ്പതി മകന്‍ മുഹമ്മദ് ഷഫീഖ് (24) എന്നിവരാണ് മരിച്ചത്.മഞ്ചേശ്വരം പാവൂര്‍ സ്വദേശികളായ ഇബ്രാഹീം ഖലീല്‍ ഹാഷിം (25), മുഹമ്മദ് റിയാസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30 ന് ദേശീയപാതയില്‍ ചട്ടഞ്ചാല്‍ 55 മൈല്‍ ആണ് അപകടം നടന്നത്.
വയനാട്ടില്‍ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബി എം ഡബ്ല്യൂ കാര്‍ കെ എല്‍ 39 ടി 0599 നമ്പര്‍ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ആഡംബര കാറിന്റെ
മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ്
ഇവരെ പുറത്തെടുത്തത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരിച്ചിരുന്നു.മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മേല്‍പ്പറമ്പ പോലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ചയാണ് നാലംഗസംഘം സംഘം വയനാട്ടിലേക്ക് പോയത്. മരണപ്പെട്ട
ആഷിഫ് മുഹമ്മദ് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടറായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: മിസ്രിയ. മക്കള്‍: അഷ്‌റു, മുഹമ്മദ് ഐമണ്‍.

 

error: Content is protected !!