സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി

ഒടയംചാല്‍: മാര്‍ത്തോമ്മാ ബധിര വിദ്യാലയത്തിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന തെരേസ മരിയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.സ്‌കൂള്‍ ഇദംപ്രദമായി ഉദയപുരത്തു നിര്‍മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. മാര്‍ത്തോമാ സ്‌കൂളിലെ മാനേജ് മെന്റ്, പി ടി എ, സ്റ്റാഫ്, അഭ്യൂദയ കാംഷികള്‍ ചേര്‍ന്ന് പത്തര ലക്ഷം രൂപ ചെലവിലാണ് വീട് പണി പൂര്‍ത്തയാക്കിയത്.തെരേസ മരിയയും മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും വീടില്ലാതെ വേദനിക്കുന്ന അവസ്ഥയില്‍, മാര്‍ത്തോമാ സ്‌കൂളിലെ സഹപാഠികള്‍ ചേര്‍ത്ത് നിര്‍ത്തി നിര്‍മിച്ചു നല്‍കിയതാണ് സ്‌നേഹഭവനം. സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ നിര്‍വഹിച്ചു. സ്‌നേഹത്തിന്റെയും സമഭാവനയുടെയും ചേര്‍ത്തുനിര്‍ത്തലിന്റെയും ആകെ തുകയാണ് സ്‌നേഹഭവനമെന്ന് താക്കോല്‍ ദാനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. മാര്‍ത്തോമാ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ മാത്യു ബേബി അധ്യക്ഷനായി. ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ സെബാസ്റ്റ്യന്‍ അരിച്ചാലില്‍,ചെര്‍ക്കള മാര്‍ത്തോമാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കോടോം ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സന്ധ്യ രാജന്‍ മുഖ്യഥിതിയായി.
മുന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞികൃഷ്ണന്‍, മാര്‍ത്തോമാ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക ജോസ്മി ജോഷ്വാ, ചെര്‍ക്കള എച്ച് എസ് എസ് അദ്ധ്യാപകന്‍ പത്മനാഭന്‍,ഡോ. ജയരാജ് കെ എസ്, കൃഷ്ണ കെ കെ, സാമൂവല്‍, സിബി സി കുഞ്ഞപ്പന്‍, ബെന്‍സി ടി, ഷിന്റോ വെമ്പള്ളില്‍, എഞ്ചിനീയര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ കെ ടി സ്വാഗതവും പി ടി എ പ്രസിഡന്റ് ബിന്‍സി എന്‍ ജെ നന്ദിയും സംസാരിച്ചു.

 

error: Content is protected !!