നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാ മന്ദിരില്‍ സപ്തശക്തി സംഗമം സംഘടിപ്പിച്ചു; ആനന്ദശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വിദ്യ സംഗമം ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: സപ്തശക്തി സംഗമം നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാ മന്ദിരില്‍ ധനുമാസ തിരുവാതിരയോടാനുബന്ധിച്ച് സപ്തശക്തി സംഗമം സംഘടിപ്പിച്ചു. ആനന്ദശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. വിദ്യ സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയുടെ ലോകത്തില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ കുടുംബമെന്ന സങ്കല്പത്തിന് സവിശേഷ പ്രാധാന്യംഉണ്ടെന്നും കുടുംബബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനാണ് ഓരോ ആഘോഷങ്ങളും സംഘടിപ്പിക്കേണ്ടതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണം എന്നത് കേവലം പ്രസംഗങ്ങളിലൂടെയല്ല മറിച്ച് ഇതുപോലെയുള്ള പരിപാടികളിലൂടെയാണ് പ്രായോഗികമാകുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അംബിക അരവിന്ദ് അധ്യക്ഷത വഹിച്ചു . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ അതിഥികളെ പരിചയപ്പെടുത്തി. വിവിധ സെഷനുകളിലായി കുടുംബ പ്രബോധനന്‍, പരിസ്ഥിതി, ഭഗവത്ഗീതയും സപ്തശക്തിയും എന്നീ വിഷയങ്ങളില്‍ അംബിക അരവിന്ദ്,ലക്ഷ്മി മൂലക്കണ്ടം, രുഗ്മിണി ടീച്ചര്‍ തുടങ്ങിയവര്‍ ക്ളാസുകള്‍ നയിച്ചു. കുട്ടികളുടെയും അമ്മമാരുടെയും തിരുവാതിര, മാതൃപൂജ എന്നിവയും അരങ്ങേറി. ദേവിക ഗംഗാധരന്‍ സ്വാഗതവും കെ.സന്ധ്യ നന്ദിയും പറഞ്ഞു.

 

error: Content is protected !!