സഹോദരങ്ങള്‍ക്ക് പിന്നാലെ കാഞ്ഞങ്ങാട് നഗരസഭ മുന്‍ മുസ്ലിംലീഗ് കൗണ്‍സിലര്‍ എ.വേലായുധനും യാത്രയായി

കാഞ്ഞങ്ങാട്: സഹോദരങ്ങള്‍ക്ക് പിന്നാലെ നഗരസഭ മുന്‍ കൗണ്‍സിലര്‍ ആവിക്കര വടക്കേപ്പുറത്തെ എ.വേലായുധന്‍ (75) യാത്രയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വേലായുധന്‍ ഇന്നലെ രാത്രി 10.40 ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം സമുദായ സ്മശാനത്തില്‍. വേലായുധന്റെ സഹോദരന്‍ സുകുമാരന്‍ (72) കഴിഞ്ഞ മാസം അഞ്ചിനും സഹോദരി സരോജിനി കഴിഞ്ഞ മാസം 25നു മാണ് മരിച്ചത്. അടുത്തടുത്തുള്ള മരണങ്ങള്‍ കുടുംബത്തെ അതീവ ദുഃഖാര്‍ത്തരാക്കി. കാഞ്ഞങ്ങാട് നഗരസഭയില്‍ രണ്ട് തവണ കൗണ്‍സിലറായിട്ടുണ്ട്.2000 ല്‍ മീനാപ്പിസ് വാര്‍ഡില്‍ നിന്നും 2015ല്‍ ബല്ലാകടപ്പുറം നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഭാര്യ പരേതയായ ലക്ഷ്മിയാണ് വേലായുധന്റ ഭാര്യ.
മക്കള്‍: രാജേഷ്, രേഷ്മ. മരുമക്കള്‍: ബിജുഷ (അധ്യാപിക എ.സി. കണ്ണന്‍ നായര്‍ സ്‌കൂള്‍ മേലാങ്കോട്), ഷാജി (റെപ്രസെന്ററ്റീവ് പവിത്രം വെളിച്ചെണ്ണ). മറ്റു സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതരായ രുക്മണി, സുരേന്ദ്രന്‍, മുരുകേശന്‍.

 

error: Content is protected !!