കാഞ്ഞങ്ങാട്:മഹത്തായ ഭാരതീയ സാംസ്കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സനാതന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അല്ലെങ്കില്‍ ഛിദ്രശക്തികള്‍ വളര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
മഹാകവി എസ് രമേശന് നായര്‍ സ്മൃതി ട്രസ്റ്റ് കാഞ്ഞങ്ങാട് മിംടെക് മാരുതി ഇന്‍സ്റ്റ്യൂട്ട് കാഞ്ഞങ്ങാട് സംയുക്തമായി ഏര്‍പ്പെടുത്തിയ
മഹാകവി എസ് രമേശന് നായര്‍ സ്മൃതി പുരസ്കാരം
സിബി മലയിനും
ശോഭന രവീന്ദ്രനും
കാഞ്ഞങ്ങാട് എമിറേറ്റ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍
സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.
കാഞ്ഞങ്ങാട് പൗരാവലിയുടെ സ്നേഹോപഹാരമായി പറശ്ശിനിക്കടവ് മുത്തപ്പന്റെയും വെള്ളാട്ടത്തിന്റെയും പ്രതിമ
ഗവര്‍ണര്‍ക്ക് സംഘാടക സമ്മാനിച്ചു.
സിബി മലയിലിന്
സമഗ്ര സംഭാവന ചലച്ചിത്ര
പുരസ്കാരവും
സംഗീത സംവിധായകന് രവീന്ദ്രന് മാസ്റ്റര്‍ പത്നി
ശോഭന രവീന്ദ്രനും
സാഹിത്യ പുരസ്കാരവുമാണ്
സമ്മാനിച്ചത്.
കാല്‍ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസ പത്രവുമാണ് അവാര്‍ഡ്.
ക്ഷേത്രകര്മ്മ പുരസ്കാരം പാലക്കുന്ന് കഴകത്തിലെ കുഞ്ഞിക്കണ്ണന് ആയത്താര്ക്കും കരിവെള്ളൂര്‍ വല്യച്ഛന് പ്രമോദ് കോമരത്തിന്നും, സാംസ്കാരിക പുരസ്കാരം ആര്‍ട്ട് ഫോറം കാഞ്ഞങ്ങാടിനും നല്കി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച
ഡോ. മണികണ്ഠന് മേലത്ത് (വ്യാവസായം), ഷംസുദ്ദീന്പാലക്കി, (ആതുരസേവനം),രാജന് മുളിയാര്‍ (കലാരംഗം), സുകുമാരന്‍ ആശിര്‍വാദ് (ഫോട്ടോഗ്രഫി) എന്നിവരെ ആദരിച്ചു.
മഹാകവി എസ് രമേശന് നായര്‍ സ്മൃതി ട്രസ്റ്റ് ചെയര്മാന് സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷനായി. കെ ദാമോദരന്‍ ആര്‍ക്കിടെക്ക്, പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാന് എന്നിവര്‍ സംസാരിച്ചു.
ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എസ് പി ഷാജി സ്വാഗതവും ഇ വി ജയകൃഷ്ണന് നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി
വി.ടി.സുധാകരന്, മഹേഷ് മുന്നാട്, രജിതാ സുരേഷ് എന്നിവര്‍
രമേശന് നായര്‍ സ്മൃതി ഗാനങ്ങള്‍ അവതരിപ്പിച്ചു.
