അജാനൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് നാലാം വാര്‍ഡ് കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു’;സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു

രാവണേശ്വരം:അജാനൂര്‍ ഗ്രാമപഞ്ചായത്ത് എല്‍ ഡി എഫ് നാലാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പ്രകാശന്‍ പള്ളിക്കപ്പില്‍ അധ്യക്ഷനായി. എം. പൊക്ലന്‍, പി കൃഷ്ണന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കരുണാകരന്‍ കുന്നത്ത്, എം മിനി, ടി ശാന്തകുമാരി , കെ പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദീപ പ്രവീണ്‍ എന്നിവരെ മണികണ്ഠന്‍ ഹാരമണിയിച്ചു. വാര്‍ഡ് സെക്രട്ടറി എ പവിത്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!