കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പട്ടണത്തില്‍ നിത്യവും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനകീയമായ നന്മമരം കാഞ്ഞങ്ങാട് സ്‌കൂള്‍ കുട്ടികള്‍ക്കായി പക്ഷി നിരീക്ഷണ ക്യാമ്പ് , ക്ലാസ്സ് എന്നിവ നടത്തി. ചെമ്മട്ടം വയല്‍കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പ് നഗര സഭ ചെയ്യര്‍പേഴ്‌സണ്‍ വി വി രമേശന്‍ ഉത്ഘാടനം ചെയ്തു.
പ്രകൃതിയെ അറിഞ്ഞു പഠിച്ചു മുന്നേറുന്ന തലമുറയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്നു നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.ഇ ബുക്ക് ഡാറ്റ പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ചെമ്മട്ടംവയല്‍, തോയമ്മല്‍, അരയി, കാരാട്ട് വയല്‍ പ്രദേശങ്ങളിലെ തണ്ണീര്‍ തടങ്‌ളല്‍ ആണ്. വ്യത്യസ്ത സ്പിഷിസു കളിലായി 239 പക്ഷികളെ ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുറോപ്പില്‍ നിന്നും വരുന്ന ദേശാടന കിളിയായ വയിറ്റ് സ്നോര്‍ക്ക്, ബ്ലൂ ത്രോട്ട്, ടൈഗ ഫ്ളൈ കാച്ചര്‍, എന്നിവ യെ കുട്ടികള്‍ക്ക് കാണാന്‍ സാധിച്ചിരുന്നു.
സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് കേരളത്തില്‍ ദേശാടന പക്ഷികളുടെ സാന്നിധ്യം കൂടുതല്‍ കണ്ടുവരുന്നത്.ഇത്തരം കാര്യങ്ങള്‍ കുട്ടികളില്‍ എത്തിക്കുന്നതിനും തുടര്‍ പഠനത്തിനും ,പുതിയ കണ്ടെത്തലുകള്‍ ഉണ്ടാക്കുന്നതിനും ആണ് ക്യാമ്പ് നടത്തിയത്.
നന്മമരം പ്രസിഡന്റ് ബിബി ജോസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴസണ്‍ ലത ബാലകൃഷ്ണന്‍ മുഖ്യഥിതിയായി.
നന്മമരം കാഞ്ഞങ്ങാട് ചെയര്‍മാന്‍ സലാം കേരള, സി വി ശുഭ ഷിബുനോര്‍ത്ത് കോട്ടച്ചേരി, ടി കെ വിനോദ്, ഗോകുലനന്ദന്‍ മോനാച്ച, വിനു വേലശ്വരം, സതീശന്‍ മടിക്കൈ, ബി കെ പ്രസാദ്, ബഷീര്‍ കൊത്തിക്കല്‍, വൈഗ ഹരി എന്നിവര്‍ നേതൃത്വം നല്‍കി.
