കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും പെരിയട്ടടുക്കം ടൗണിലും ഇരിയയിലും തീപിടുത്തം

കാഞ്ഞങ്ങാട് : വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെ മൂന്നിടങ്ങളില്‍ തീ പിടുത്തം. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും പെരിയട്ടടുക്കം ടൗണിന് സമീപം, ഇരിയ അയ്യപ്പക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്.
കാഞ്ഞങ്ങാട് പഴയ റെയില്‍വേ ഗെറ്റിന് പടിഞ്ഞാറ് കുറ്റിച്ചെടികള്‍ക്കു തീ പിടിച്ചു. 50 മീറ്റര്‍ അകലെ പാര്‍ക്കിംഗ് ഏര്യയയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യുഓഫിസര്‍ കെ.എം ഷിജു, എം.പി. വിഷ്ണുദാസ്, ഫയര്‍ ആന്റ് റെസ്‌ക്യുഓഫിസര്‍ ഡ്രൈവര്‍ എ. ഷാജഹാന്‍, ഹോംഗാര്‍ഡ് പി. നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. പെരിയാട്ടടുക്കം ദേശീയ പാതക്കരികില്‍
സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് സ്ഥലവും കത്തി നശിച്ചു. ഇന്നലെ വൈകീട്ടോടെയാണ് തീ പിടുത്തം.
ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും ഫയര് ഫോഴ്‌സ് എത്തി തീയണച്ചു. ഇബ്രാഹീം ഹാജിയുടെ മൂന്ന് ഏക്കറോളം സ്ഥലത്ത് തീപിടിച്ചു. മരങ്ങള്‍ ഉള്‍പെടെ കത്തി നശിച്ചു.ഇരിയ ധര്‍മ്മശാസ്താക്ഷേത്രത്തിനു സമീപത്തെ പറമ്പില്‍ തീപിടുത്തം ഉണ്ടായി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പാറപ്പുറത്തെ ഉണങ്ങിയ പുല്ലുകള്‍ക്ക് തീപിടിച്ചത് തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അണച്ചു.

 

error: Content is protected !!