കാഞ്ഞങ്ങാട്: പ്രകടന പത്രികയില്‍ പ്രഖാപിച്ച കാര്യങ്ങള്‍ക്കപ്പുറം വികസന പ്രവര്‍ത്തികള്‍ നടത്തുമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ .കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ ചെയര്‍മാന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് പരിരക്ഷ, പകല്‍ വീട് , പ്രായമായ ആളുകളെ കൊണ്ട് ഒരു യാത്ര, തട്ടുകട പ്രധാന കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കും. കാഞങ്ങാട് പഴയ ബസ്സ്റ്റാഡില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എത്രയും വേഗം നടപ്പിലാക്കും, ഇതിനായിരിക്കും പ്രഥമ പരിഗണന.
നഗരത്തിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകും, പുതിയ ബസ്റ്റാന്‍ഡ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കും ,
മുറികള്‍ ഭൂരിപക്ഷവും ലേലത്തില്‍ പോയിട്ടുണ്ട് , മുന്‍സിപ്പല്‍ ഓഫിസ് പുതിയ ബസ്റ്റാന്‍ഡിലേക്ക് ആധുനിക സൗകര്യങ്ങളോടെ മാറ്റും.
പടിഞ്ഞാറ് ഭാഗത്തുള്ള മൂന്ന് നില കെട്ടിടത്തിലായിരിക്കും മാറ്റുക. പഴയ ഓഫിസ് സോണല്‍ ഓഫീസായി നിലനിര്‍ത്തും.
സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തി ഈ ഭരണസമിതിക്ക് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പെന്‍ഷന്‍ കയ്യില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും.
ഇ. ചന്ദ്രശേഖരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പൈതൃക ഇടനാഴി പുതിയ ഭരണസമിതിയുടെ കാലത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കും. അരയിപ്പുഴ ,നമ്പ്യാര്‍ കാല്‍ അണക്കെട്ടില്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ ആലോചന. ലക്ഷ്യമിടുന്നത്
മാലിന്യമുക്ത കാഞ്ഞങ്ങാട് . കാഞ്ഞങ്ങാടിനെ കേരളത്തിലെ ഏറ്റവും മികച്ച നഗരസഭയാക്കി മാറ്റാനാണ് ശ്രമിക്കുന്നത് .
സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ വന്‍ മുന്നേറ്റം.ആദ്യം പൂര്‍ത്തിയാക്കാന്‍ പോകുന്ന നഗരസഭ കാഞ്ഞങ്ങാട് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിറ്റി ഗ്യാസ് പദ്ധതി യാഥാര്‍ത്ഥ്യമാകും – സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും, വൈദ്യുതി ശ്മശാനം ,
വെളിച്ചം , ഇന്‍ഡോര്‍ സ്റ്റേഡിയം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും . നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകും,
ഓപ്പണ്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ എ ഡി.ലതയും സംബന്ധിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം വൈസ് പ്രസിഡന്റ് കെ.എസ് .ഹരി നന്ദിയും പറഞ്ഞു. പുതിയ ഭരണ സമിതിക്കുള്ള സ്‌നേഹോപകരം പ്രസ് ഫോറം ഭാരവാഹികള്‍ കൈമാറി.
