ട്രെയിന്‍ തട്ടി മരിച്ചത് പൂച്ചക്കാട് സ്വദേശി ഗഫൂര്‍ മാളികയില്‍; ബീച്ച് ഫെസ്റ്റില്‍ പോയി മടങ്ങവേയാണ് അപകടമെന്ന് കരുതുന്നു

കാഞ്ഞങ്ങാട് : ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പൂച്ചക്കാട്ടെ മാളികയില്‍ സൂഫിയുടെ മകന്‍ ഗഫൂര്‍ മാളികയില്‍ (48) ആണ് മരിച്ചത്. മുന്‍ പ്രവാസിയായിരുന്നു. ഇന്നലെ മുതല്‍ ഇയാളെ കാണ്മാനില്ലായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഇന്ന് പുലര്‍ച്ചെ 2 മണിക്ക് കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ചേറ്റുകുണ്ട് ഭാഗത്ത് ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്ന് വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ
പൂച്ചക്കാട് നിന്നും ജീന്‍സ് പാന്റ്‌സും ടീ ഷര്‍ട്ടും ധരിച്ചിട്ടുള്ള ഒരാളുടെ മൃതദേഹം പാളത്തിനരികില്‍ കണ്ടത്. പ്രാഥമികഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ബേക്കല്‍ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ്
ആളെ തിരിച്ചറിഞ്ഞത്. മാതാവ്: സഫിയ. സഹോദരങ്ങള്‍: കദീജ, സുമയ്യ, റംല, സുബൈര്‍.

 

error: Content is protected !!