ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയില്‍ തിരക്ക് ; നിരവധി പേര്‍ കുഴഞ്ഞ് വീണു; കാണാനെത്തിയ വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു

ബേക്കല്‍: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിരക്കില്‍ ഒട്ടേറെപ്പേര്‍ ശ്വാസംമുട്ടി കുഴ ഞ്ഞുവീണു. ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരെ സംഘാടകരും മറ്റും ചേര്‍ന്ന് പ്രഥമ ശുശ്രൂഷാ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ ബീച്ച് ഫെസ്റ്റ് നടക്കുന്നതിന് സമീപത്തെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു. സംഗീത പരിപാടി കേള്‍ക്കാനെത്തിയ പൊയിനാച്ചിപ്പറമ്പ് സ്വദേശി ശിവനന്ദനന്‍ (19) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് പ്രസീത ചാലക്കുടിയുടെ ഗാനമേളയ്ക്കു ശേഷം നിശ്ചയിച്ചതിലും വൈകിയാണ് വേടന്റെ പരിപാടി തുടങ്ങിയത്. ആദ്യം കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മുതിര്‍ന്ന ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ പലരും കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കില്‍പെട്ട നിരവധി ആളുകള്‍ പലവഴിക്ക് ഓടി. പാളം മുറിച്ച് കടക്കുമ്പോഴാണ് ശിവാനന്ദയെ ട്രെയിന്‍ ഇടിച്ചത്.
ബേക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പാര്‍ക്കിനോട് ചേര്‍ന്നാണ് റെയില്‍വേ പാളവും സ്ഥിതി ചെയ്യുന്നത്. നിശ്ചയിച്ചതില്‍ നിന്നും ഏറെ വൈകിയായിരുന്നു വേടന്‍ പരിപാടിക്ക് എത്തിയത്. ഇതിനികം നൂറുകണക്കിന് പേര്‍ പരിപാടി കാണുന്നതിനായി സ്ഥലത്ത് എത്തിയിരുന്നു. വേടന്റെ പരിപാടി ആരംഭിച്ച ഉടന്‍ തിക്കുംതിരക്കും ഉണ്ടാവുകയായിരുന്നു. തിരക്കില്‍ ആളുകള്‍ കുഴഞ്ഞുവീണതോടെ പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിച്ചു. വീണ്ടും തുടങ്ങിയെങ്കിലും 10.30-ഓടെ പരിപാടി അവസാനിപ്പിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയി രുന്നു. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. ട്രാവല്‍ ഏജന്‍ സി ഉടമ പൊയിനാച്ചി പറമ്പിലെ ‘ശിവ’ത്തില്‍ കെ.വേണുഗോപാല്‍ മുനമ്പത്തിന്റെയും സ്മിതയുടെയും ഏകമകനാണ് ശിവനന്ദനന്‍. മംഗളൂരു സഹ്യാദ്രി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയാണ്.

 

error: Content is protected !!