കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11 വര്‍ഷം കഠിന തടവും പിഴയും
12,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 5 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 9 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രതിയായ വയക്കര വയലായി മൂലക്കാരന്‍ വീട് എം സുമിത്രന്‍ (55) നെ സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഒ ഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. 2023 ജൂണ്‍ 5 ന് 7.45 മണിക്ക് കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ബേക്കറിയിലേക്ക് പോയി ബ്രഡ് വാങ്ങി തിരിച്ചുവരുന്ന സമയം പ്രതി പെണ്‍കുട്ടിയുടെ പിറകെ ചെന്ന് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിലാണ് ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരം 3 വര്‍ഷം കഠിന തടവും , 1000രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 1 മാസം അധിക തടവും, പോക്‌സോ ആക്ട് 10 ആര്‍/9(എം)പ്രകാരം 5 വര്‍ഷം കഠിന തടവും, 10,000രൂപ പിഴയും, പിഴ അട ച്ചില്ലെങ്കില്‍ 3 മാസം അധിക തടവും 12 ആര്‍/ ഡബ്യൂ 11(1) പ്രകാരം 3 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 1 മാസം അധിക തടവിനുമാണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന എം സതീശനാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
