പടന്നക്കാട് :26 വാര്‍ഡില്‍ നമ്പ്യാര്‍ക്കല്‍ റോഡിനും റെയില്‍വേ പാളത്തിനും ഇടയിലുള്ള ഓവു ചാല് നികത്താന്‍ ഒരു പറ്റം ജോലിക്കാരുമായി എത്തിയ റെയില്‍വേ ഉദ്യോഗസ്ഥരെ ശ്രദ്ധയില്‍ പെട്ട ശ്രീ രവി റിട്ട.പോലീസ് ഓഫീസര്‍ കൗണ്‍സിലര്‍ ലിസ്സി ടീച്ചറെ ബന്ധപ്പെടുകയും ഉടന്‍ സ്ഥലത്തെത്തിയ ടീച്ചര്‍, പ്രദേശം നേരിടുന്ന വെള്ളക്കെട്ട് പ്രശ്നങ്ങള്‍ വ്യക്തമാക്കുകയും ഓവുചാല്‍ നിലകൊള്ളുന്നത് റെയില്‍വേ ഡിപ്പാര്ട്മെന്റ്കൈവശ സ്ഥലത്തല്ലെന്നും ആണെങ്കില്‍ തന്നെ നിലവിലുള്ള ഓവു ചാല് നികത്തിയാല്‍ വെള്ളക്കെട്ട് രൂക്ഷമാകാനുള്ള അപകടം അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ധിക്കാര പരമായ സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. പൊതു ജനങ്ങളുടെ പ്രശ്നം രമ്യമായി സംസാരിച്ചിട്ടും ഒരു ജനപ്രതിനിധി എന്ന പരിഗണന പോലും നല്‍കാതെ ഭീഷണി സ്വരത്തില്‍ സംസാരിച്ച ഉദ്യോഗസ്ഥരോട് വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരോട് ബന്ധപ്പെട്ടു ഉടന്‍ പ്രശ്നത്തില്‍ ഇടപെടിയിച്ചു പണി നിര്‍ത്തിപ്പിച്ചു. തിരികെ പോകാന്‍ ഒരുങ്ങിയ അധികൃതരെ കൗണ്‍സിലരും രവിയും തടഞ്ഞു. നികത്തിയ ഓവു ചാല് പുനര്‍ നിര്‍മിച്ചതിന് ശേഷം പോയാല്‍ മതിയെന്നും അല്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഓവു ചാല് പൂര്‍വ്വ സ്ഥിതിയിലാക്കി.
യഥാസമയം പ്രശ്നത്തില്‍ ഇടപെട്ട കൗണ്‍സിലര്‍ ലിസി ടീച്ചറെ നാട്ടുകാര്‍ അഭിനന്ദിച്ചു.
