പര്‍പ്പിള്‍ കൗ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി

കാഞ്ഞങ്ങാട് : കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പര്‍പ്പിള്‍ കൗ ന്റെ മൂന്നാമത്തെ ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ഡിസംബര്‍ 30 വരെ പ്രദര്‍ശനം തുടരും. ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന മത്സരത്തിലെ വിജയികളായ അതിഥി കൃഷ്ണ, ആരവ് രമേശ് , ഇഷാനി, ഇഷാന്‍ രാജ് , ജ്വാല , ഐറിന്‍ ഇവ , നിധി പവന്‍, ഇവാനിയ പ്രത്യൂഷ് ,വാമിക ലക്ഷ്മി, അനയ് കൃഷ്ണ, എന്നിവര്‍ ചേര്‍ന്ന് പ്രദര്‍ശനം ഉദ് ഘാടനം ചെയ്തു. ചിത്ര പ്രദര്‍ശനത്തിന്റെ ക്യൂരേറ്റര്‍ അരവിന്ദാക്ഷന്‍ സദ്ഗമയ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ലെന്‍സ് ഫെഡ് മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ വിജയന്‍ എം. ജൂനിയര്‍ ജേസി കോഡിനേറ്റര്‍ സജിത് വി.കെ, അഡ്വക്കറ്റ് ഷിജു പുതിയ പുരയില്‍ എന്നിവര്‍ അതിഥികളായി കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. ഷീബ ഈയക്കാട്, സബീന. നലവ ടത്ത്, ശ്രീജിന ജഗദീഷ് , ശ്രീഷ അരവിന്ദ്, സിമി കൃഷ്ണന്‍ , ദീപ്തി മംഗലത്ത്, ലത ബാലകൃഷ്ണന്‍ , സൗമ്യ ബാബു, അനൂപ് കെ. ടോണ്‍, ശരത് കരിച്ചേരി, കെ.വി.ഗോപാലന്‍, വിനോദ് പയ്യന്നൂര്‍ , ശിഹാബ് ഉദിനൂര്‍ ബാലന്‍ കാഞ്ഞങ്ങാട് സൗത്ത്, അരവിന്ദാക്ഷന്‍ സദ്ഗമയ തുടങ്ങിയവരുടെ 1000 രൂപ മുതല്‍ 5000 രൂപ വരെയുള്ള 120 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നു. ചടങ്ങില്‍ സബീന നലവടത്ത് ,സ്വാഗതവും ഷീബ ഈയക്കാട് നന്ദിയും പറഞ്ഞു. photo പര്‍പ്പിള്‍ കൗ ചിത്രപ്രദര്‍ശനം അതിഥി കൃഷ്ണ, ആരവ് രമേശ് , ഇഷാനി, ഇഷാന്‍ രാജ് , ജ്വാല , ഐറിന്‍ ഇവ , നിധി പവന്‍, ഇവാനിയ പ്രത്യൂഷ് ,വാമിക ലക്ഷ്മി, അനയ് കൃഷ്ണ, എന്നിവര്‍ ചേര്‍ന്ന് ഉദ് ഘാടനം ചെയ്തു

 

error: Content is protected !!