പയ്യന്നൂര്‍: രാമന്തളി സെന്‍ട്രലില്‍ കൂട്ട ആ ഹത്യ ചെയ്ത കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. സംസ്‌കാരം ഇന്ന് രാത്രിയില്‍ നടക്കും. രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിനു സമീപം താമസിക്കുന്ന കോയിത്തട്ട താഴത്തെ ഉഷ (56)മകന്‍ കലാധരന്‍ (36) കലാധരന്റെ മക്കളായ ഹിമ (6), ക ണ്ണന്‍ (2) എന്നിവരെയാണ് വീട്ടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് പാലില്‍ കീടനാശിനികലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ ശേഷം ഉഷയും കലാ ധരനും തൂങ്ങിമരിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറിയില്‍ നിന്നും കീടനാശിനി കലര്‍ന്ന പാലും കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കലാധരന്റെ ഭാര്യ അന്നൂര്‍ പടിഞ്ഞാറേക്കരയിലെ നയന്‍താര കലാധരനുമായി കുടുംബ കോടതിയില്‍ വിവാ ഹമോചന കേസുമായി അകന്നു കഴിയുകയാണ്. മക്കള്‍ കലാധരനോടൊപ്പമാണ് താമസം. കഴിഞ്ഞദിവസം കലാധരന്റെ കൂടെ താമസിക്കുന്ന മക്കളെ അമ്മക്ക് വിട്ടുകൊടുക്കാന്‍ കോടതി വിധിച്ചിരുന്നു.
തുടര്‍ന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നതായി ബ ന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ ബന്ധപ്പെട്ടിരുന്നു. മക്കളെ വേര്‍പിരിയണ്ടി വരു മെന്ന വിഷമമാണ് കുട്ട ആത്മഹത്യക്ക് കാരണമെന്നാണ് പോലീസില്‍ നിന്നും ലഭ്യമായ വിവരം. മക്കളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നയന്‍ താര പയ്യന്നൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലാധരന്‍ അച്ഛന്‍ ഉണ്ണികൃഷ്ണനെ പോലീസ് വിളി പ്പിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ പോയ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നി ലയിലും വീട്ടിനു മുന്നില്‍ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പോലീസ് സ്റ്റേഷനില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നപ്പൊഴാണ് കിടപ്പുമുറിയില്‍ഉഷയെയും കലാധരനെയും തു ങ്ങിമരിച്ച നിലയിലും കുട്ടികള്‍ നിലത്ത് മരിച്ചു കി ടക്കുന്ന നിലയിലും കണ്ടെത്തിയത്.
വിവരമറിഞ്ഞ് റൂറയി ജില്ലാ പോലീസ് മേധാവി അനുജ് പലിവാല്‍, പയ്യന്നൂര്‍ ഡിവൈ.എസ്. പി. കെ.വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി യിരുന്നു. പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നേത്യ അത്തില്‍ എസ്.ഐ. കെ.വി.സുരം സംഘവും ഇന്ന് പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം നടന്നെ വീട്ടില്‍ വെച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ ത്തിയാക്കിയല്‍ തുടര്‍ന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചു. രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. തു ടര്‍ന്ന് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തിലും വീട്ടിലും പൊതു ദര്‍ശനം.വിദ്യാധരന്‍ വൈകുന്നേരത്തോടെ നാട്ടില മെന്ന് ബന്ധുക്കള്‍ അറിയിച്ചു. എട്ടമോണിക്ക രാമന്തളിയിലെ സമുദായ ഗാനത്തില്‍ സംസ് ”കാരം നടക്കും.
ദുരന്തവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തും നിന്നും നിരവധി പേരാണ് ദുരന്തം നടന്നെ വീടിനു മുന്നില്‍ തടിച്ചു കൂടിയല്‍. സംഭവ സ്ഥലത്ത് ന ന്നും ലഭിച്ചആത്മഹത്യാകുറിപ്പില്‍ നയന്‍താരയും അമ്മയും സഹോദരനുമാണ് മരണത്തിനുത്തര വാദികളെന്നസൂചനപോലീസില്‍നിന്നു പുറത്തു വന്നിട്ടുണ്ടി. പോലീസ് കത്ത് സ്ഥലത്തെ ത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മാറിയിട്ടുണ്ട്.
