കാഞ്ഞങ്ങാട് : 2025-30 വര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 47 ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എല്‍ഡിഎഫ് 22, യുഡിഎഫ് 21, ബിജെപി 4 എന്നീ മുന്നണികളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തത്. റിട്ടേണിങ്ങ് ഓഫീസര്‍മാരായ ടി.ടി.സുരേന്ദ്രന്‍, ആര്‍. രോഹിന്‍ രാജ് കെ.എ.എസ് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസറും നഗരസഭാ സെക്രട്ടറിയുമായ എം.കെ.ഷിബു എന്നിവര്‍ ചടങ്ങ് നിയന്ദ്രിച്ചു. മുതിര്‍ന്നെ അംഗം പി.വി.ചന്ദ്രനാണ് ആദ്യം സത്യപ്രതിഞ്ജ ചെയ്തത്. തുടര്‍ന്ന് അദ്ദേഹം മറ്റുള്ളവര്‍ക്ക് സ്ത്യ വാചകം ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ടൗണ്‍ഹാളില്‍ നടത്തിയ ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കാഞ്ഞങ്ങാട് മണ്ഡലം എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, മുന്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, മുന്‍ ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, പൗരപ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി അനേകം പേര്‍ പരിപാടിയില്‍ പങ്കെടുത്തു
