ഭാരനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്തവര്‍ മത്സരത്തില്‍ പങ്കെടുത്തതായി പരാതി; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ട് തേടി

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ല റസിലിംഗ് അസോസിയേഷന്‍ മത്സരം ഏകാധിപത്യത്തോടെ നടത്തിയതായി പരാതി. ഞായറാഴ്ച കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന മത്സരത്തിനെതി രെയാണ് വ്യാപകമായി പരാതിയുമായി മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയത്. 13ന് രാവിലെ 9 മണി മുതല്‍ 12 വരെയാണ് മത്സരത്തിന്റെ ഭാരനിര്‍ണയം നടന്നത്. നൂറില്‍ കുറവ് മത്സരാര്‍ത്ഥികള്‍ മാത്രമേ അന്നേദിവസം ഭാര നിര്‍ണയം നടത്താന്‍ എത്തിയിട്ടുള്ളൂ. എന്നാല്‍ ഞായറാഴ്ച എത്തിയ പലരും ഭാരനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്തവര്‍ മത്സരത്തില്‍ പങ്കെടുത്തതായി പരാതി. ചോദ്യം ചെയ്തവരെ ഭീ ഷണിപ്പെടുത്തുന്ന സാഹചര്യം വരെ ഉണ്ടായി. 100 പേ
രില്‍ താഴെ മാത്രം മത്സരത്തില്‍ ഉള്‍ക്കൊള്ളുന്ന ഹാളില്‍ 250 പേ രാണ് എത്തിയത്. മറ്റു സൗകര്യങ്ങളും ഇവിടെ സംഘാടകര്‍ ഒരുക്കിയില്ലെന്നാണ് ഇവര്‍ പറയുന്നത്. അസോസിയേഷന്‍ അംഗങ്ങളുടെ ക്ലബ്ബിന്റെ മത്സരാര്‍ത്ഥികള്‍ക്ക് ഭാര നിര്‍ണ
യം പോലും നടത്താതെയാണ് മത്സരിപ്പിച്ചിട്ടുള്ളതെന്നാണ് ഇവരുടെ മറ്റൊരു ആക്ഷേപം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രജിസ്‌ട്രേഷന്‍ ഫീസ് ഇരട്ടിയായി വര്‍ധിപ്പിച്ചതും പല കുട്ടികളും മത്സരത്തില്‍ പങ്കെടുക്കാതെ മ ടങ്ങി പോകേണ്ട സാഹചര്യം ഉണ്ടായി. മത്സരാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

 

error: Content is protected !!