ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ നാടന്‍ ബോംബേറ്

പയ്യന്നൂര്‍ :നഗരസഭയില്‍യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സുരേഷിന്റെ കാനായിയിലെ വീടിനു നേരെ നാടന്‍ ബോംബേറ്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഓട്ടോയിലെത്തിയ മൂന്നംഗ സംഘമാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള നാലോളംസ്‌ഫോടക വസ്തുക്കള്‍ വീടിനു നേരെയെറിഞ്ഞത്. സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിടുമ്പോഴെക്കും സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞവര്‍ ഓട്ടോയില്‍ രക്ഷപ്പെട്ടു. വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍ പൊട്ടി സ്‌ഫോടക വസ്തുക്കള്‍ചിതറിയ നിലയിലാണ്. ഐ.എന്‍.ടി.യു.സി. ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവുകൂടിയായ സുരേഷ് കാനായി നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ യു ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. രാഷ്ട്രീയ വിരോധമാണ് കാരണം. സ്‌ഫോടക വസ്തുക്കള്‍ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

error: Content is protected !!