പെരിയ: പ്രായമായവര്‍ക്ക് ഒറ്റപ്പെടലിന്റെ വിരസതകളില്‍ നിന്നും മാറി മാനസിക ഉല്ലാസത്തോടെ സമയം ചിലവഴിക്കാനുള്ള അവസരം ഒരുക്കിയത് കഴിഞ്ഞ കോണ്‍ഗ്രസ് ഭരണസമിതിയിലായിരുന്നുവെന്ന് മംഗലം കളി കലാകാരി കൊട്ടിയമ്മ, പകല്‍ വീട് പോലുള്ള കെയര്‍ സെന്ററുകളെ ചേര്‍ത്ത് പിടിച്ചത് നേരിട്ടറിയുന്ന അനുഭവങ്ങളെന്നും മംഗലം കളിയെ ജനകീയമാക്കാന്‍ മുന്നില്‍ നിന്ന് നയിച്ച 109 വയസ്സ് പിന്നിട്ട ചാലിങ്കാലിലെ കൊട്ടിയമ്മ ഓര്‍മ്മ പെടുത്തുന്നു. വാഗ്ദാനങ്ങളിലല്ല പ്രായോഗിക തലത്തില്‍ കൊണ്ട് വരുന്നവര്‍ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്റെ വോട്ട് വിനിയോഗിക്കുക. മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ നിന്നും വ്യത്യസ്തമായി വയോജനങ്ങളുടെ ഏകാന്ത ജീവിതത്തിന് സാന്ത്വനമായി എത്തിയത് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി എന്നത് വിസ്മരിക്കാനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങളില്ലാതെ ആബാല വൃദ്ധം ജനങ്ങള്‍ക്കുമായി ഒരു വികസന താല്പര്യമുള്ള സമിതിയാണ് ഈ പഞ്ചായത്തില്‍ നില നില്‍ക്കേണ്ടത് എന്നും പുതിയ തലമുറയെ മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ആസക്തിയില്‍ നിന്നും അടര്ത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയെന്നും അവര്‍ അഭിപ്രായപ്പെട്ടു.വാര്‍ഡ് സ്ഥാനാര്‍ഥി സാവിത്രി യും ബ്ലോക്ക് സ്ഥാനാര്‍ഥി സിന്ധു പത്മനാഭന്റെ യും ഗൃഹ സന്ദര്‍ശന വേളയില്‍ അവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു കൊട്ടിയമ്മ.എം. ഗോപാലന്, ഗോപി മാസ്റ്റര്‍, രാജേഷ് പുല്ലൂര്‍, പത്മനാഭന് ചാലിങ്കാല്‍, വി. മനോജ് കുമാര്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു
