അനസ്‌തേഷ്യ നല്‍കുന്നതിലെ പിഴവിനെ തുടര്‍ന്ന് അബോധാവസ്ഥയിലായി ഉദുമ സ്വദേശി മരിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണം നജ്മാ റഷീദ്

കാസര്‍കോട് :ആറു മാസം മുമ്പ് ഓപ്പറ്റേഷനുവേണ്ടി നടത്തിയ അനസ്‌തേഷ്യ കുത്തിവയ്പിനെ തുടര്‍ന്ന് ഉദുമ നാലാം വാതുക്ക കുണ്ടടുക്കം സ്വദേശി അല്‍ത്താഫ് (31)അബോധാവസ്ഥയിലാവുകയും ചികിത്സയ്ക്കിടെ മരണ പ്പെടുകയുമായിരുന്നു,

ഏഴ് മാസം മുമ്ബാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അപ്പന്‍ഡിസൈറ്റിസ് ബാധിച്ചതിനെത്തുടര്‍ന്നാണ് അല്‍ത്താഫ് കാസര്‍കോട് ചെര്‍ക്കളത്തെ സി എം ഹോസ്പിറ്റലില്‍ ഓപ്പറേഷന് എത്തിയതായത് . ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള അനസ്‌തേഷ്യ കുത്തിവയ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ അല്‍ത്താഫിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മുന്‍ ജില്ലാ പ്രസിഡന്റും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ നാജ്മാ റഷീദ് പറഞ്ഞു,

ഉമ്മയെയും കൂട്ടി സ്വയം കാര്‍ ഓടിച്ചു ആശുപത്രിയിലേക്ക് പോയ നല്ല ആരോഗ്യവാനായിരുന്ന യുവാവിന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി

ആറു മാസമായി അബോധാവസ്ഥയിലായിരുന്നു. മംഗളൂരു വിമാനാപകടത്തില്‍ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിന്റെയും ബീഫാത്തിമയുടെയും മകന്‍ അല്‍ത്താഫ് (31) ആണ് മരിച്ചത്.
. ഭാര്യ: നജില. മക്കള്‍: മറിയം നസ് വ, ഹെല്‍മ നസിയ. സഹോദരങ്ങള്‍: ഇര്‍ഷാദ് (അധ്യാപകന്‍, തച്ചങ്ങാട് ഗവ.ഹൈസ്‌കൂള്‍) ഹസീന, ഷുഹൈല

 

error: Content is protected !!