ബി.ജെ.പി. പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി

കാഞ്ഞങ്ങാട് : പരാജയ ഭീതിയില്‍ സി.പി.എം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ 28-ാം വാര്‍ഡ് തീര്‍ത്ഥങ്കരയില്‍ കെ. അശോകന്റെ തെരഞ്ഞെടുപ്പ് ബോര്‍ഡ് വ്യാപകമായി നശിപ്പിക്കപ്പെട്ടു. റിട്ട. എസ് ഐ കൂടിയായ അശോകന് ഈ വാര്‍ഡില്‍ നിന്ന് ജനങ്ങളുടെ പിന്തുണ വര്‍ദ്ധിച്ചു വരുന്നത് സിപിഎമ്മിനെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്.അതേപോലെ തന്നെ കാഞ്ഞങ്ങാട് നഗരസഭയുടെ ഏഴാം വാര്‍ഡില്‍ സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കൂടിയായ വി.വി. രമേശനെതിരെ ശക്തമായ പ്രചരണം നടത്തുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി. വി. അജയകുമാര്‍ നെല്ലിക്കാടിന്റെ പ്രചരണ ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം രാത്രി ഇരുളിന്റെ മറവില്‍ എടുത്തുകൊണ്ടുപോയി. 20-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി ഡി പ്രശാന്തിയുടെയും 44 ാം വാര്‍ഡ് കുശാല്‍നഗറിലെ  എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശാലിനി പ്രഭാകരന്റെയും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. നീലേശ്വരം നഗരസഭ 22-ാം വാര്‍ഡ് കൊട്രച്ചാലില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി റീജു (ബാബുട്ടി) തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളും കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു.  മടിക്കൈ പഞ്ചായത്ത് മേക്കാട്ട് വാര്‍ഡ് 13 ല്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി പി.സുരേശന്റെ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. എല്ലാ വാര്‍ഡിലും ബി.ജെ.പിയെ ജനങ്ങള്‍ സ്വീകരിക്കുന്നും വോട്ടര്‍മാര്‍ പുതിയ മാറ്റങ്ങള്‍ പ്രകടമാക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്. ഇതില്‍ വിളറി കൊണ്ടാണ് സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നത്. അണികളെ നിലക്ക് നിര്‍ത്താന്‍ സാധിക്കാത്ത നേതൃ ത്വം ഇത്തരം ഗുണ്ടകളെ കയറൂരി വിടുന്നത്
തെരഞ്ഞെടുപ്പിനെ ബാധിച്ചാല്‍ ഉത്തരവാദി സി.പി.എം മാത്രമായിരിക്കുമെന്നും ബി.ജെ.പി. പ്രസ്താവനയില്‍ പറഞ്ഞു.

പിലിക്കോട് മടി വയല്‍തുമ്പക്കുതിരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച ബി ജെ പി യുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ അജ്ഞാതര്‍ കടത്തി കൊണ്ടുപോയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് ബോര്‍ഡ് കാണാതായത്. തുടര്‍ന്ന് ബി ജെ പിഭാരവാഹി പോലീസില്‍ പരാതി നല്‍കി. കേസെടുത്ത ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

 

 

error: Content is protected !!