പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: 82 വയസ്സുകാരനായ പ്രതിക്ക് 20 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 82 വയസ്സുകാരനായ പ്രതിക്ക് 20 വര്‍ഷം സാധാരണ തടവും 1 ലക്ഷം രൂപ പിഴയും, പിഴയും. അടച്ചില്ലെങ്കില്‍ 2 വര്‍ഷം അധിക തടവിനും ശിക്ഷ വിധിച്ചു. മേല്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതിയായ ചെമ്മനാട് കടവത്ത് റോഡ് നിഷ മനസില്‍,
എ യു മുഹമ്മദ് 2022 ജൂണ്‍ മാസം മുതല്‍ 2023 നവംബര്‍ മാസം വരെയുള്ള കാലയളവില്‍ പ്രതി തന്റെ ജൂസ് കടയുടെ ഉള്ളിലുള്ള മുറിയില്‍ വെച്ച് പല പ്രാവശ്യം 14 വയസ്സ് പ്രായമുള്ള മാനസിക വൈകല്യമുള്ള ആണ്‍കുട്ടിയെ ഗൗരവ തരമായ പ്രവേശിത ലൈംഗിക അതിക്രമത്തിനിര യാക്കുകയും, പ്രതിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തി മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പ്രതി കുട്ടിക്ക് പണം നല്‍കിയിരിക്കുകയും ചെയ്ത കേസിലാണ് സ്‌പെഷ്യല്‍ കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് ഓഫന്‍സസ് അണ്ടര്‍ പോക്‌സോ ആക്ട് ഹോസ്ദുര്‍ഗ് ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. മേല്പറമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയിരുന്ന ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ടി ഉത്തംദാസും, തുടര്‍ന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന എം ആര്‍ അരുണ്‍കുമാര്‍ പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍യും പ്രോസിക്യൂഷന്‍ ഡ്യൂട്ടിക്കായി എഎസ്‌ഐ ശോഭയും കോടതിയില്‍ ഹാജരായി.

 

error: Content is protected !!