കാഞ്ഞങ്ങാട് :തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത്.കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച തദ്ദേശപ്പോര് 2025 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . കേരളത്തില്‍ ബിജെപിക്കെതിരെ ഇരുമുന്നണികള്‍ നടത്തിയ പ്രചരണം പൊള്ളയായിരുന്നു യെന്നും ഇനിയും ബിജെപിയെ അകറ്റിനിര്‍ത്തിയാല്‍ നഷ്ടം കേരളത്തിന് മാത്രമാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം മുന്നണി സ്വന്തമാക്കുമെന്നും
അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തെക്കാള്‍ വികസനത്തിനാണ് എന്‍ഡിഎ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ ബിജെപി വലിയ ഒറ്റക്കക്ഷി ആകും. കേരളത്തിലെ രണ്ടു മുന്നണികള്‍ക്ക് ഒപ്പം നടന്നെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ പ്രചാരണം നടത്തിയതിന്റെ ഫലമാണിത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ പുകമറ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണാവകാശം ഇപ്പോഴും പൂര്‍ണമായി ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരാണ് ഇപ്പോഴും നിയന്ത്രണം കയ്യാളുന്നത്. പഞ്ചായത്തുകള്‍ക്ക് പൂര്‍ണമായി സ്വയംഭരണാവകാശം നല്‍കണം. ബിജെപിയെ തോല്‍പിക്കാന്‍ ദേശീയതലത്തില്‍ ആദ്യം ഇന്ത്യ മുന്നണി ഉണ്ടാക്കിയത് മഞ്ചേശ്വരത്ത് ആണ്. 1991 ല്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യം രൂപം കൊണ്ടത് കാസര്‍കോട് ജില്ലയില്‍ നിന്നാണ്. ജില്ലയില്‍ എയിംസ് സ്ഥാപിക്കാന്‍ പ്രപ്പോസല്‍ നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. യുഡിഎഫും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണം.
മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നു പാമ്പുകടിയേറ്റ ഹരിതകര്‍മ സേനാംഗത്തിന് ചികിത്സ നല്‍കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ആണ് കൊണ്ടുവന്നത്. ഈ സംഭവത്തോടെ മെഡിക്കല്‍ കോളജിന്റെ അവസ്ഥ ജനങ്ങള്‍ക്ക് മനസ്സിലായി.
ജില്ലയില്‍ വലിയ ആശുപത്രികള്‍ വരുന്നുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ നിന്നും സാധാരണക്കാരന് മതിയായ ചികിത്സ ലഭിക്കുന്നില്ല.
വാര്‍ഡ് വിഭജനം രാഷ്ട്രീയം നോക്കിയാണ് നടത്തിയത്. പക്ഷേ, ഉദ്യോഗസ്ഥര്‍ വരച്ച വരയ്ക്ക് അപ്പുറം ജനങ്ങള്‍ ചിന്തയ്ക്കുംഅദ്ദേഹം പറഞ്ഞു.കേരളത്തില്‍ക്യാമ്പസുകളില്‍ പഠിക്കാനുള്ള അന്തരീക്ഷം ഇല്ലാത്ത കാരണം രക്ഷിതാക്കള്‍ മക്കളെ പഠനത്തിനായി
അന്യസംസ്ഥാനത്തേക്കും വിദേശത്തേക്കും അയക്കുന്നു.ജില്ലയിലെ മൂന്ന് നഗരസഭകളില്‍ പദ്ധതികളൊന്നും നടപ്പിലാക്കാതെ
പകുതിയോളം ഫണ്ടുകള്‍ ലാബ്‌സായി പോകുന്ന അവസ്ഥയാണ് ഉള്ള യെന്ന് ശ്രീകാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും കെഎസ് ഹരി നന്ദിയും പറഞ്ഞു.
