കാഞ്ഞങ്ങാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്) തരംഗം തീര്‍ത്ത് റിയാസ് അമലടുക്കം. ചുവരെഴുത്ത്, പോസ്റ്റര്‍ പ്രചാരണം എന്നിവരെ മറികടന്നു പ്രചാരണ രംഗത്ത് പുത്തന്‍ ട്രെന്‍ഡ് ആണ് എ ഐ. മികച്ച വീഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കി നല്‍കുന്നവരെ തേടി സ്ഥാനര്‍ഥികള്‍ ക്യുവിലാണ്. എ ഐ പ്രചാരണ ആയുധം ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ഥാനാര്ത്തികളില് ഏറെപേരും. ജില്ലയില്‍ സ്ഥാനാര്ത്തികള്ക്കായി എ ഐ പോസ്റ്റുകള്‍, വീഡിയോകള്‍ തയ്യാറാക്കി നല്‍കുന്നത് റിയാസ് അമലടുക്കമാണ്. കാഞ്ഞങ്ങാട് നഗരസഭ സ്ഥാനാര്‍ഥിയായ നജ്മ റാഫിയുടെ വീഡിയോ ആണ് റിയാസ് ആദ്യം തയ്യാറാക്കിയത്.
ഇത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയി. ഒരു ദിവസം മാത്രം കണ്ടത് 8 ലക്ഷത്തോളം പേരാണ്. ഇപ്പോള്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വേരം വരെയുള്ള സ്ഥാനാര്‍ത്ഥികള്‍ അമലടുക്കത്തിന് വേണ്ടി ക്യുവിലാണ്. ഇതിനകം 50 സ്ഥാനാര്‍ത്തികള്‍ക്ക് എ ഐ വീഡിയോകള്‍ തയ്യാറാക്കി നല്കി. നേരത്തെ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നതിനാല്‍ പ്രചാരണ വീഡിയോ തയ്യാറാക്കാനും റിയാസിന് നന്നായി അറിയാം. സ്ക്രിപ്റ്റും എഡിറ്റിങ്ങും എല്ലാം റിയാസ് തന്നെയാണ്. 150 സ്ഥാനവര്ത്തികളാണ് ഇപ്പോള്‍ റിയാസിനോട് വീഡിയോ തയ്യാറാക്കാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ഓരോ ദിവസവും എണ്ണം കൂടുകയാണെന്ന് റിയാസ് പറയുന്നു. മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ എ ഐ പോസ്റ്റുകള്‍ക്ക് ആവിശ്യപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരുപാട് പേര് പോസ്റ്റ് ആവിശ്യപ്പെടുന്നുണ്ട്. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി 10 മുതല്‍ 15 വീഡിയോകള്‍ വരെ തയാറാക്കും. കൂടുതല്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ ആണ് സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് . സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം വാര്‍ഡിലെ പ്രശ്നങ്ങള്‍ , സിനിമാറ്റിക് സ്റ്റോറുകള്‍ , മോഡലിംഗ് ഇന്‍ട്രോ വീഡിയോ , സ്ഥാനാര്‍ത്ഥികളുടെ പ്രൊഫൈല്‍ വീഡിയോകള്‍ തുടങ്ങിയവയാണ് ട്രെന്‍ഡ് . ദിവസവും ലക്ഷങ്ങളാണ് ഇത്തരം വീഡിയോകളും പോസ്റ്ററുകളും കാണുന്നത് . ഇത് തിരിച്ചറിഞ്ഞാണ് സ്ഥാനാര്‍ത്ഥികള്‍ എ ഐയെ ആശ്രയിക്കുന്നതും . എ ഐ കൊണ്ടന്റുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്നമാണ് . തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീപ് ഫേക്ക് വീഡിയോ, സ്ത്രീകളെ അപമാനിക്കല്‍ അടക്കം പൂര്‍ണമായും വിലക്കിയിട്ടുണ്ട് . നിര്‍മിത ബുദ്ധി ഒരുക്കുന്നവര്‍ കൃത്യമായി നിബന്ധന പാലിച്ചില്ലെങ്കില്‍ പണി കിട്ടുക സ്ഥാനാര്‍ഥിക്ക് കൂടിയാണ്. അതിനാല്‍ ഏറെ ജാഗ്രതയോടെയാണ് വീഡിയോ തയ്യാറാകുന്നതെന്നും റിയാസ് പറയുന്നു. മുക്കൂട് സ്വദേശിയും സോഫ്ട്വെയര് എന്‍ജിനീയറുമായ റിയാസിന്റെ ഭാര്യ സമീമ ഉപ്പള ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ലസ് ടു അധ്യാപികയാണ് . മക്കള്‍ അയാന് അബ്ദുള്ള , നഫീസത്തുല്‍ മിസ്രിയ , ഫാത്തിമ . ഭാവി തലമുറ എ ഐ ടെക്നൊളജിയില്‍ വിസ്മയം തന്നെ തീര്‍ക്കുമെന്നും , മക്കളും ഇപ്പോള്‍ തന്നെ ചെറുതായി എ ഐ വീഡിയോകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി എന്നും പൊതുപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ റിയാസ് അമലടുക്കം പറഞ്ഞു .
