വരാന്തയിലേക്ക് മലിനജലം ;കട തുറക്കാന്‍ ആവാതെ കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍

കാഞ്ഞങ്ങാട്: മലിന ജലം കടയുടെ വരാന്തകളിലേക്ക് എത്തുന്നതിനാല്‍ വ്യാപാരികള്‍ കടപൂട്ടി .കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറ് ഭാഗത്തെ ധനലക്ഷ്മി ടെക്‌സ്റ്റൈല്‍സിലേക്ക് പോകുന്ന കോംപ്ലക്സിലാണ് ഇത്തരത്തില്‍ മലിന ജലം തറയില്‍ നിന്നും പുറത്തേക്ക് പൊട്ടിയൊലിക്കുന്നത്. കടുത്ത ദുര്‍ഗന്ധമുള്ള മലിന ജലം പുറത്തേക്ക് ഒഴുകുന്നതോടെ ഇതിനുള്ളിലുള്ള വ്യാപാരികള്‍ കടുത്ത ദുരിതത്തിലാണ്. മലിന ജലം പൊട്ടി യൊഴുകുന്നതിന് സമീപമുള്ള ഫാന്‍സി കടയും ട്രാവല്‍സും പൂട്ടേണ്ടിവന്നു. ദുര്‍ഗന്ധം കാരണം മറ്റുവ്യാപാരികള്‍ ചന്ദനത്തിരി കത്തിച്ചാണ് സ്ഥാപനങ്ങളില്‍ ഇരിക്കുന്നത്. കരണം കട തുറന്നു വയ്ക്കുന്നതല്ലാതെ ദുര്‍ഗന്ധം മൂലം കടയിലേക്ക് ആരും കയറിവരുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. നഗരസഭയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വന്ന് നോക്കിയെങ്കിലും എവിടെ നിന്നാണ് മലിന ജലം വരുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തായാലും പൊട്ടിയൊലിക്കുന്ന മലിന ജലത്തില്‍ പ്രയാസത്തിലാണ് കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ഒരു കൂട്ടം വ്യാപാരികള്‍.

 

error: Content is protected !!