കാഞ്ഞങ്ങാട് ജില്ലയില്‍ തദ്ദേശ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്നും ഡിസംബര്‍ 2 മുതല്‍ പഞ്ചായത്ത് റാലികള്‍ ആരംഭിക്കുമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സംഘടിപ്പിച്ച ‘തദ്ദേശ പോര് – 2025’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡി എഫ് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരം രാഷ്ട്രീയ വിലയിരുത്തല്‍ കൂടിയാകും. തിര ഞ്ഞെടുപ്പില്‍ ദേശീയ- സംസ്ഥാന രാഷ്ട്രീയം ചര്‍ച്ചയാകും. നിലവില്‍ അധികാരത്തിലുള്ള 4 ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തും. മറ്റിടങ്ങളില്‍ സീറ്റുകളുടെ എണ്ണം കൂടും.കാഞ്ഞങ്ങാട്, നീലേശ്വരം നഗ രസഭകള്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും. മാനദണ്ഡപ്രകാരമാണ് വാര്‍ഡ് വിഭജനം നടന്നത്. ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ സാധ്യമല്ല. ജനങ്ങളുടെ മനോഭാ വമാണ് വോട്ടായി മാറുന്നത്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. പാര്‍ലമെന്റ് തി രഞ്ഞെടുപ്പ് കാലത്തെ പാര്‍ട്ടിയി ലെ വിഭാഗീയ നീക്കങ്ങള്‍ പരി ശോധിച്ച് തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ഇല്ലാത്ത വികസനമാണ് എല്‍ഡിഎഫ് ഭര ണകാലത്ത് ഉണ്ടായത്. സര്ക്കാ രിന്റെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും. വോട്ടിങ് ശതമാനം വര്‍ധിപ്പിക്കും എന്നാണ് ബിജെപി പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് കണ്ടറിയാം. ലേബര്‍ കോഡില്‍ ഇടതുമുന്നണി നയം വ്യക്തമാണ്- അദ്ദേഹം പറഞ്ഞു. പ്രസ് ഫോം പ്രസിഡന്റ് ഫസലു റഹ്മാന് .അധ്യക്ഷനായി സെക്രട്ടറി ബാബു കൊട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെഎസ് ഹരി നന്ദിയും പറഞ്ഞു
