നീലേശ്വരത്ത് റെയില്‍വേ കേബിള്‍ മുറിച്ച മോഷ്ടാവിനെ ‘ലാറ’മണത്തു പിടിച്ചു

കാഞ്ഞങ്ങാട് : റെയില്‍വേ സിഗ്‌നല്‍ കേബിള്‍ മുറിച്ച ആളെ കണ്ടെത്താന്‍ സഹായിച്ചത് റെ യില്‍വെ സംരക്ഷണസേനയുടെ (ആര്‍പിഎഫ്) ലാറ എന്ന നായ. മുറിച്ച കേബിളിന്റെ സ്ഥലത്തു നിന്ന് ഗന്ധം പിടിച്ചെടുത്ത് ഒരു കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയിലേക്ക് പോ ലീസിനെ ലാറയെത്തിച്ചു. പ്രതി യെ അവിടെനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. നീലേശ്വരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ജി.സ്റ്റീഫന്‍ കുട്ടന്‍ (22) ആണ് അറസ്റ്റിലായത്. 22ന് രാത്രി 11.40-ന് നീലേശ്വരം പാലത്തിന് സമീപമാണ് സംഭവം. സിഗ്‌നല്‍ ലഭിക്കാത്തതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസ് നീലേശ്വരത്തും മംഗള എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടും പിടിച്ചിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണ ത്തിലാണ് നീലേശ്വരം പാലത്തിന് സമീപം റെയില്‍വേ കേബിള്‍ മുറിച്ചതായി കണ്ടത്. തുടര്‍ന്ന് ട്രാക്കര്‍ ലാറയുമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്.
കേബിളിനുള്ളില്‍ ചെമ്പുണ്ടെങ്കില്‍ മോഷ്ടിക്കുകയായിരുന്നു. കുട്ടന്റെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ചെമ്പില്ലെന്ന് മന സ്സിലാക്കി കേബിള്‍ ഉപേക്ഷിക്കുകയായിരുന്നു. കാസര്‍കോട് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എം.കെ.ശശി, എസ്‌ഐ മാരായ ടി.വിനോദ്, എ.പി.ദീപക്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജേഷ്, അജേഷ് എന്നിവര്‍ സംഘത്തി ലുണ്ടായിരുന്നു. കോഴിക്കോട് ആര്‍പിഎഫ് ഡോഗ് സ്‌ക്വാഡിലെനായയാണ്ലാറ.

error: Content is protected !!