തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കാസര്‍കോട്:മരം മുറിക്കുന്ന മെഷീന്‍ തിരിച്ചു ചോദിച്ച വിരോധത്തില്‍ കരിങ്കല്ല് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കര്‍ണാടക ഷിമോഗ ഡിസ്ട്രിക്ട് രാജീവ് നഗര്‍ വിജയ നായ്ക്കിനെ (50) യാണ് കാസര്‍കോട് അഡീഷല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (മൂന്ന്) അചിന്ത്യാ രാജ് ഉണ്ണി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം വീതം അധിക തടവ് അനുഭവിക്കണം. ഉപ്പള പോസ്റ്റ് ഓഫീസിന് സമീപത്തെ പ്രതി വിജയ നായക്ക് പരാതിക്കാരനായ നാഗരാജ നായക്കിന് പൈസ നല്‍കാനുള്ള വകയില്‍ കടമായി നല്‍കിയ മരം മുറിക്കുന്ന മെഷീന്‍ തിരിച്ചു ചോദിച്ചതില്‍ നല്‍ക്കാത്തതിനുള്ള വിരോധത്തില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നു നാഗരാജ നയക്കിനെ തടഞ്ഞു നിര്‍ത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ഉണ്ടായിരുന്ന വലിയ കരിങ്കല്ല് കൊണ്ട് മൂന്ന് പ്രാവശ്യം തലയ്ക്കിടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എന്‍.പി . രാഘവന്‍ രജിസ്റ്റര്‍ ചെയ്ത കേസ്സ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി. കെ. ധനഞ്ജയ ബാബുവാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ പ്ലീഡര്‍ അഡ്വ. പി വിസതീശന്‍ഹാജരായി.

error: Content is protected !!