കാഞ്ഞങ്ങാട്: പുല്ലൂര്‍ കൊടവലത്ത് കുളത്തില്‍ വീണ പു ലിയെ നാലുമണിക്കൂര്‍ നീണ്ട – പരിശ്രമത്തിന് ഇടയില്‍ കരയ്ക്ക് കയറ്റി. മാസങ്ങളായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പല ഇടങ്ങളിലായി ഭീതിലാഴ്ത്തിയ പുലിയാണ് കുളത്തില്‍ വീണത്. കൊടവലം നിരളം ക്കൈയിലെ മധുവിന്റെ പറമ്പില്‍ കവുങ്ങുംതോട്ടിലുള്ള കുളത്തിലാണ് ഇന്നലെ വൈകിട്ട് 5.30 മണിയോടെ കുളത്തില്‍ അകപ്പെട്ട നിലയില്‍ പുലിയെ കണ്ടത്. കുളത്തില്‍ നിന്നും മോട്ടോറിലൂടെ വെളളം വരാത്തത് കൊണ്ട് മധുവിന്റെ അമ്മ ഇച്ചിരയമ്മ വന്ന് കുളത്തില്‍ നോക്കിയപ്പോഴാണ് പൈപ്പില്‍ തൂങ്ങി കിടക്കുന്ന പുലിയെ കണ്ടത്. വിവരം നാട്ടുക്കാരെയും ഫോ റസ്റ്റ് അധികൃതരെയും അറിക്കുകയും നിമിഷ നേരംകൊണ്ടെത്തിയ സര്‍പ്പ വളണ്ടിയര്‍ സുനില്‍ സുരേന്ദ്രനും അനീഷ് കൃഷ്ണനും നാട്ടുകാരും ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങി താഴ്ന്ന പുലിക്ക് രക്ഷയായി വള്ളികുട്ട താഴ്ത്തിയത്തോടെ പുലി അതില്‍ കയറി കിടന്നു. വെള്ളത്തിന്റെ പൈപ്പ് പുലി കടിച്ചു മുറിച്ച നിലയിലായിരുന്നു.
വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് എസ്‌ഐ എ.പി. കൃഷ്ണനും, എഎസ്എ ജയരാ ജന്‍, സിവില്‍ കെ. റിജു, ബിജു കീനേരി സ്ഥലത്തെത്തി. ഈ സമയം റാപീഡ് റെസ്‌പോണ്‍സ് ടീമും കൂട്ടുമായി സ്ഥലത്തെത്തി. ഇന്നലെ രാവിലെ നിട്ടൂര്‍ തറവാട് പരിസരത്ത് പു ലിയുടെ കാല്‍പ്പാടുകള്‍ സമീപവാസിയായ രാജു കണ്ടിരുന്നു. രാത്രി 9 മണിയോടെ ഡിഎഫ്ഒ ജോസ് മാത്യു സ്ഥലത്തെത്തി. വിവരറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആ ളുകള്‍ പരിസരത്ത് തടിച്ചു കൂടി. ആളുകളുടെ ബഹുല്യം പുലിയെ കരക്കെത്തിക്കുന്നതിന് തടസ്സമായി. പിന്നീട് ഫോറസ്റ്റ് വാഹനത്തില്‍ നിന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് ചെയ്ത ശേഷമാണ് ആളുകള്‍ മാറിയത്. കൂട് കിണറ്റില്‍ ഇറക്കിയാണ് പുലിയെ വലയിലാക്കിയത്. രണ്ടുവയസുള്ള പുള്ളിപുലിയാണ് വലയിലായത്. പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ പരിശോധന നടത്തി.പുലിയുടെ കൈക്ക് മുറിവ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. രാ ഹുല്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍, സെക്ഷന്‍ ഓഫീസര്‍മാരായ എം.പി. രാജു, പി. പ്രവീണ്‍കുമാര്‍, കെ. രാജു, ആര്‍.ബാബു, ഒ. സുരേന്ദ്രന്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടിയത്. എസ് ഐ ടി. വൈശാഖ്സ്ഥലത്തെത്തി.
