അതിയാമ്പൂര്‍ പാലക്കില്‍ തറവാട് കളിയാട്ട ഉത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു

കാഞ്ഞങ്ങാട്:തറവാട് കൂട്ടായ്മ യോടൊപ്പം ദേശത്തിന്റെ കൂട്ടായ്മയും പങ്കാളിത്തവും ഉണ്ടാകുന്ന ചിര പുരാതനവും ചരിത്രം പ്രാധാന്യവും ഉള്ള അതിയാമ്പൂര്‍ പാലക്കില്‍ തറവാട്ടില്‍ രണ്ടുദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവം സമാപിച്ചു. ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടി നിരവധി തെയ്യങ്ങള്‍ ഉറങ്ങാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ആദ്യദിവസം രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ഗണപതിഹോമത്തോടുകൂടിയാണ് ഉത്സവം ആരംഭിച്ചത്. വൈകിട്ട് തിടങ്ങല്‍ വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം എന്നിവ നടത്തും. രണ്ടാം ദിവസം പുലര്‍ച്ചെ കാരണവര്‍ തെയ്യവും 12 മണിക്ക് വിഷ്ണുമൂര്‍ത്തി, ഉച്ചയ്ക്ക് 2 മണിക്ക് കമ്മാടത്തു അമ്മ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. വൈകുന്നേരം 3 മണിക്ക് തറവാട് ധര്‍മ്മ ദൈവമായ പാലക്കില്‍ ചാമുണ്ഡി അമ്മ അരങ്ങിലെത്തി ഉറങ്ങാടി ഉരിയാടി ഭക്തര്‍ക്ക് മഞ്ഞള്‍ കുറി പ്രസാദം നല്‍കി. കലശം എഴുന്നള്ളിപ്പ്, തുലാഭാര സമര്‍പ്പണം, വിവിധ പ്രാര്‍ത്ഥനകള്‍ എന്നിവയും നടന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ തറവാട്ടില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ ആളുകള്‍ക്കും പായസം ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ അന്ന പ്രസാദ വിതരണവും നടന്നു. രാത്രി വിളക്കിലരി ചടങ്ങോട് കൂടി ഈ വര്‍ഷത്തെ കളിയാട്ട ഉത്സവംസമാപിച്ചു.

error: Content is protected !!