കാഞ്ഞങ്ങാട്: ഭക്തി ജനങ്ങളെ ആത്മനിര്‍വൃതിയുടെ അലകടലില്‍ ആറാടി നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട്ടില്‍
ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആയിരങ്ങളുടെ പങ്കാളിത്തത്തില്‍ഭക്തിയുടെ നിറവില്‍ സമാപിച്ചു.ആദ്യദിവസം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ മാക്കരംകോട്ട് വിഷ്ണു കുണ്ഡലായര്‍ നിലവിളക്ക് കൊളുത്തി ആരംഭിച്ച പാരായണത്തില്‍ എല്ലാ ദിവസവും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ആളുകള്‍ പങ്കെടുത്തു.കലവറ നിറയ്ക്കല്‍, ആചാര്യ വരവേല്‍പ്പ്, രുക്മണി സ്വയംവര ഘോഷയാത്ര, ശ്രീകൃഷ്ണാവതാര ദൃശ്യവിഷ്‌കാരം, സര്‍വ്വഐശ്വര്യ വിളക്കുപൂജ,തിരുവാതിര,,ഭജന,ക്ലാസിക്കല്‍ ഡാന്‍സ് ഉപകാര സമര്‍പ്പണം തുടങ്ങിയ അനുബന്ധ ചടങ്ങുകളും നെയ് വിളക്ക് സമര്‍പ്പണം, പറനിറയ്ക്കല്‍, നാണയ സമര്‍പ്പണം, അവല്‍ക്കിഴിസമര്‍പ്പണം തുടങ്ങിയ പ്രാര്‍ത്ഥനകളും എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ, രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ലഘുഭക്ഷണം എന്നിവ എത്തിച്ചേര്‍ന്ന മുഴുവന്‍ ആളുകള്‍ക്കും നല്‍കി.സമാപനത്തിന്റെ ഭാഗമായി യജ്ഞ സമര്‍പ്പണം, ആചാര്യദക്ഷിണ, ഉപഹാര സമര്‍പ്പണം, പ്രസാദവിതരണം എന്നിവ നടന്നു. തറവാട്ട് അംഗങ്ങള്‍, വിവിധ ദേവസ്ഥാനങ്ങളിലെയും തറവാടുകളിലെയു ആചാരസ്ഥാനികര്‍, ജനപ്രതിനിധികള്‍,ഭാരവാഹികള്‍, കുട്ടികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ 7 ദിവസങ്ങളിലായി നടന്ന സപ്താഹത്തില്‍സംബന്ധിച്ചു.
