കാസര്‍കോട്: ബൊലെറോ ജീപ്പില്‍ കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് രണ്ട് വര്‍ഷം വീതം കഠിന തടവും ,മുപ്പതിനായിരം രൂപ പിഴയും കണ്ണൂര്‍ മട്ടന്നൂരില്‍ വായംതൊട് റഫ്ഷാന ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അസീസിന്റെ മകന് റനീസ് (36),മട്ടന്നൂര്‍ ഇല്ലംമൂല, റുമൈസ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്റ മകന് മഹ്റൂഫ് (36) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2020 ആഗസ്റ്റ് ഒന്നിന് മംഗലാപുരം – കാസര്‍കോട് ദേശീയ പാതയിലെ കറന്തക്കാട് വെച്ച് കാസര്‍കോട് സബ്ബ്-ഇന്‍സ്പെക്ടറായിരുന്ന ഇ. വിനോദ്കുമാര്‍, വനിതാ എസ് ഐ രൂപ മധുസൂദനന് ,പോലീസുകാരായ അശോകന് ,അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ബോലെറോ ജീപ്പില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. കേസില്‍ അന്വേഷണം നടത്തിയത് കാസര്‍കോട് ഇന്‍സ്പെക്ടര്‍മാരായിരുന്ന പി.രാജേഷ് ,അജിത്ത് കമാര് എന്നിവര്‍ ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന് ,അഡ്വ:ചിത്രകല എന്നിവര്‍ ഹാജരായിരുന്നു
