കാഞ്ഞങ്ങാട് :ഫിസിയോതെറാപ്പിസ്റ്റുകളും ഒക്ക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും മറ്റ് ‘ഡോ.’ എന്ന് തങ്ങളുടെ പേരിന് മുന്നില്‍ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ കാഞ്ഞങ്ങാട് ഐഎം.എ. സ്വാഗതം ചെയ്തു.
കോടതിയുടെ ഈ ഇടക്കാല ഉത്തരവ്, ‘ഡോക്ടര്‍’ എന്ന പദവി ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രീസ് ആക്ട്, 1916 പ്രകാരം സംരക്ഷിതമാണെന്നും, ഫിസിയോതെറാപ്പിയും ഒക്ക്യുപേഷണല്‍ തെറാപ്പിയും യോഗ്യരായ മെഡിക്കല്‍ പ്രൊഫഷണലുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായക ആരോഗ്യ സേവനങ്ങള്‍ മാത്രമാണെന്നും, അവര്‍ സ്വതന്ത്രമായി പ്രാഥമിക ചികിത്സാ സേവനങ്ങള്‍ നല്‍കുന്നവരല്ല എന്ന നിലപാടിനെ ഉയര്‍ത്തി പിടിക്കുന്നതാണയെന്ന് കാഞ്ഞങ്ങാട് ഐ.എം.എ. എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്റ് ഡോ. രമേഷ് ഡി.ജി. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ജീജ. എം.പി. സ്വാഗതവും ട്രഷറര്‍ ഡോ. വിജയലക്ഷ്മി നന്ദിയും പറഞ്ഞു. ഐ പി.പി. ഡോ. ശശിധര റാവു, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെബര്‍ ഡോ. ശശിരേഖ, ഡോ. ടി. വി. പദ്മനാഭന്‍, ഡോ. വി.സുരേഷന്‍ എന്നിവര്‍സംസാരിച്ചു.
