പറക്കളായി: ആദ്യകാല ജനസംഘം പ്രവര്ത്തകന് കാലിക്കടവിലെ കേക്കടവന്‍ ചന്തുട്ടി (74)അന്തരിച്ചു. 1980 ല്‍ ബി.ജെ.പി.രൂപീകരിച്ചപ്പോള്‍ തന്നെ കാലിക്കടവിലും, പറക്കളായിലും ഉള്‍പ്പെടെയുള്ള സംഘടനയെ കെട്ടിപ്പടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു. 1982 ല്‍ അയ്യങ്കാവില്‍ വെച്ച് ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു . കെ.പി. ഭാസ്കരന് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ചന്തൂട്ടിക്കും സി പി എം അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിരുന്നു.അതിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ ജീവിതാവസാനം വരെ സഹിക്കേണ്ടി വന്നു. ഭാര്യ:കെ.പി. കാര്‍ത്യായനി യുവമോര്ച്ചയുടെയുംബി.ജെ.പി.യുടെയും വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. .മൃതശരീരം ഇന്ന് രാവിലെ 10 30 ന് മണിക്ക്
പറക്കളായി കെ പി ഭാസ്കരന് സ്മാരക മന്ദിര പരിസരത്ത് പൊതു ദര്‍ശനത്തിന് വെയ്ക്കും.ശേഷം 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മക്കള്‍: കെ പി ജയകുമാര്‍ (ബിസിനസ്), ജയചിത്ര.മരുമക്കള്‍ അമൃത (സ്റ്റാഫ് നേഴ്സ് ആസ്റ്റര്‍ മിംസ് കാസര്‍കോട് ),ശിവരാമന് (പൈക്ക),സഹോദരങ്ങള്‍: കേക്കടവന്‍ നാരായണന് (ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് പാലക്കാട്),കെ. ശാരദ, കെ. സരോജിനി (പെന്നംവയല് ) പരേതനായ കെ. (മടിയന്‍)കുഞ്ഞിക്കണ്ണന്.
