കുടുംബശ്രീയെ രാഷ്ട്രീയ പ്രചരണായുധമാക്കുന്നു:കോണ്‍ഗ്രസ്

കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ രാഷ്ട്രീയ നേട്ടത്തിനായ് രാഷ്ട്രീയ പ്രചാരകരായ് കുടുംബശ്രീയെ ഉപയോഗിക്കുന്നു. എ ഡി എസിന് സര്‍ക്കാര്‍ സഹായം നല്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‌ക്കെ കുടുംബശ്രീയ്ക്ക് നാമമാത്ര ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പരിപാടികള്‍ നടത്തണമെന്നും നിര്‍ബന്ധമായും കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പഞ്ചായത്തില്‍ നിന്ന് വ്യാപകമായ് പ്രചരിക്കുന്നത്. ഇത് ശുദ്ധ തട്ടിപ്പുംതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മുതലടുപ്പുമാണെന്നാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആരോപിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷമായിട്ടും കുടുംബശ്രീയ്ക്ക് ഒരു ആനുകൂല്യവും നല്കാന്‍ സാധിക്കാത്ത സര്‍ക്കാറിന്റെ ജാള്യത മറക്കനാണ് ഈ അവസാന കാലഘട്ടത്തില്‍ ജനങ്ങളെ പറ്റിക്കാനുള്ള ഇത്തരം തട്ടിപ്പുമായ് വന്നിരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. അതി ദാരിദ്ര മുക്ത പ്രഖ്യാപനത്തിലൂടെ സാധാരണക്കാരെ കൊടും പട്ടിണിയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടിരിക്കുന്നതെന്നും, അന്തിയുറങ്ങാന്‍ കൂരയില്ലാതെ ഒരു വീടെന്ന സ്വപ്നവുമായ് കാത്തിരിക്കുന്ന നിരവധി സാധാരണകാരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുകയാണ് സര്‍ക്കാരെന്നും നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്ന് മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ മനോജ് തോമസ്, സി വി ഭാവനന്‍,ഉമേശന്‍ വേളൂര്‍, സി വി ഗോപകുമാര്‍, സിജോ പി ജോസഫ്, അജയന്‍ വേളൂര്‍, സി വി ബാലകൃഷ്ണന്‍, ലിസ്സി വര്‍ക്കി, ജയകുമാര്‍ ചാമക്കുഴി, കണ്ണന്‍ പട്‌ളം,ബാലഗോപാലന്‍ കാളിയാനം, ശരിചങ്ങാട് തുടങ്ങിയവര്‍പറഞ്ഞു.

error: Content is protected !!