നീലേശ്വരം ബസ്റ്റാന്റിന്റെ കെട്ടിടം തുറന്നു; ബസ്സുകള്‍ കയറാന്‍ ഇനിയും കാത്തിരിക്കണം

നീലേശ്വരം: ഏറെ നാളെത്തെ കത്തിരിപ്പിനൊടുവില്‍ നീലേശ്വരം നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നടത്തി. മറ്റ് പണികളെല്ലാം പൂര്‍ത്തിയായെങ്കിലും ബസ്റ്റാന്‍ഡ് യാര്‍ഡിന്റെ പണി ബാക്കിയുള്ള തിനാല്‍ ഉദ്ഘാടനം കഴിഞ്ഞാലും ബസ്റ്റാന്‍ഡില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് മാസങ്ങള്‍ എനി കാത്തിരിക്കണം. പണി പൂര്‍ത്തിയാകാതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുന്നുവെന്ന കടുത്ത വിമര്‍ശനത്തിനിടെ യാണ് ധന മന്ത്രി കെ എന്‍ .ബാലഗോപാലന്‍ ബസ്റ്റാന്‍ഡ് കെട്ടിടം തുറന്നു കൊടുത്തത്. 8000 ചതുരശ്ര അടിയില്‍ നാല് നിലകളിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. ബസ്സ്റ്റാന്‍ഡ് യാര്‍ഡില്‍ ഒരേ സമയം 20 ല്‍ അധികം ബസ്സുകള്‍ക്ക് യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമള്ള സൗകര്യമുണ്ടാകും. യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പിന് വിപുലമായ സൗകര്യങ്ങളും വ്യാപാര കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഓരോ നിലകളിലും 10 വീതം ശുചിമുറികളും ഉണ്ടാകും. അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്, മുലയൂട്ടല്‍ കേന്ദ്രം, പോലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ ഫര്‍മേഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ ഉണ്ടാകും. ആദ്യ രണ്ട് നിലകള്‍ ഷോപ്പിംഗ് കോംപ്ലക്സും മൂന്നാം നിലയില്‍ ഓഫീസു കളും പ്രവര്‍ത്തിക്കും.ബസ്റ്റാന്‍ഡ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതോടെ ജില്ലയിലെ സുസജ്ജമായ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സായി ഇത് മാറും.

1976 ല്‍ ഉദ്ഘാടനം ചെയ്ത് രണ്ട് നിലയുണ്ടായിരുന്നബസ്റ്റാന്‍ഡ് കെട്ടിടമാണ് കാലപഴക്കത്താല്‍ പൊളിച്ച് അത്യാധുനിക പുതിയബസ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത് . 16 കോടി 15 ലക്ഷമാണ് ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തിന്റെ ആകെ അടങ്കല്‍ തുക. അണ്ടര്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും പാര്‍ ക്കിംങ്ങിന് വേണ്ടിയുള്ളതാണ്

കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്താണ് 90 ശതമാനം ഫണ്ടും കണ്ടെത്തിയത്. ബാക്കിവരുന്ന 10 ശതമാനം നഗരസഭ തനത് ഫണ്ടില്‍ നിന്നാണ്. നീലേശ്വരം സ്വദേശി കെ ജെ ജോയ്ആണ്കരാറുകാരന്‍

error: Content is protected !!