ബേഡഡുക്ക ഹൈടെക് ആടു വളര്‍ത്തല്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കല്ലളിയില്‍ സ്ഥാപിച്ച സംസ്ഥാനസര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നാടിനു സമര്‍പ്പിച്ചു. കൊളത്തൂര്‍ വില്ലേജിലെ 22.75 ഏക്കര്‍ സ്ഥലത്താണ് ശാസ്ത്രീയമായ രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.54കോടി രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടായ 1.22 കോടിയും ഉള്‍പ്പെടെ 2.66 കോടി രൂപ ചിലവഴിച്ചു കൊണ്ടു ആട് ഫാം ആരംഭിച്ചിരി ക്കുന്നത്.നിലവില്‍ 190 പെണ്ണാടുകളും 10 ആണാ ടുകളും സമാഹരിച്ചു കൊണ്ടാണ് നിലവില്‍ 200 ആടുകളുമായി തുടങ്ങുന്ന ഫാം ആരംഭിക്കുന്നത്.1 വര്‍ഷത്തിനുള്ളില്‍ 1000 ആടുകള്‍ അടങ്ങുന്ന ഫാം ആയി മാറും. കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്മന്റ് ബോര്‍ഡ് ആണ് ആടുകളുടെ സമാഹാരണത്തിന് സഹായിക്കുന്നത്. മലബാറിആടുകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ളതാണിത്. കാസര്‍കോട് ജില്ലയിലെ ആട്ഫാം ജില്ലയിലെ ആടുകര്‍ഷകര്‍ക്ക് ശാസ്ത്രീയപരിപാലനം നല്‍കിയ വര്‍ഗ്ഗഗുണമുള്ള രോഗവിമുക്തമായ ആടുകളെ ലഭ്യമാകും. ജില്ലയിലെ കര്‍ഷകര്‍ക്കുള്ള ട്രെയിനിങ് സെന്റര്‍ ആയി ഫാം പ്രവര്‍ത്തിക്കും. ഫാമിന്റെ ഉദ്ഘാടനം മൃഗസംരക്ഷണവകുപ്പ് മന്ത്രി ശ ജെ ചിഞ്ചു റാണി ആടിനെ ഫാര്‍മിലേക്ക് കൈമാറി കൊണ്ടുനിര്‍വഹിച്ചു.ബേഡഡുക്ക ആട് ഫാം കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ആട്ഫാം ആക്കി ഉയര്‍ത്തുമെന്നും സ്‌കൂള്‍ കൂട്ടികള്‍ക്കായുള്ള ആട് വളര്‍ത്തല്‍ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആടുവളര്‍ത്താല്‍ ബഹുമാനപ്പെട്ട ഉദുമ എം.എല്‍. എ സി. എച്ച് കുഞ്ഞമ്പു എം എല്‍ എ യുടെ അധ്യക്ഷത വഹിച്ചു. ബേഡഡുക്കഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് എം ധന്യ സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എം സി റെജില്‍ ഐ എ എസ്
റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാം ഷെഡ് വിപുലീകരണം രണ്ടാംഘട്ടം പദ്ധതിരേഖ മന്ത്രിയില്‍ നിന്നും മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഏറ്റുവാങ്ങി.അടുത്ത ഘട്ട കെട്ടിടം പണി യുടെ രൂപ രേഖ കേരള സ്റ്റേറ് ഹൗ സ്സിങ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഞ്ജനയില്‍ നിന്നും മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഏറ്റുവാങ്ങി. ആ ടുഫാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇട പെട്ടു പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും  ജീവനക്കാര്‍ക്കുമുള്ള ആദരിക്കല്‍ ചടങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണ വും മന്ത്രിനിര്‍വഹിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ പി രാജ് മോഹന്‍, പി ബാബു, സി രാമചന്ദ്രന്‍ ,കുഞ്ഞി കൃഷ്ണന്‍ മാടക്കല്ല്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

error: Content is protected !!