വരാഹ രൂപം ഗായകന്‍ സായി വിഘ്‌നേഷ് നാളെ ഗോശാലയില്‍

പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന അഞ്ചാമത് ദീപാവലി സംഗീതോത്സവത്തിന്റെ ഒമ്പതാം നാളില്‍ ഉച്ചയ്ക്ക് പതിനൊന്ന് മണിക്ക് പ്രശസ്ത സിനിമാ പിന്നണിഗായകനും കാന്താരയിലെ വരാഹരൂപം എന്ന പാട്ടിനെ പ്രശസ്തനാക്കുകയും ചെയ്ത സായി വിഘ്‌നേഷ് ഗോകുലം ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തും. വയലിനിലില്‍ ചാരുലത രാമാനുജം മൃദംഗത്തില്‍ സായി ഗിരിധറും ഗഞ്ചിറയില്‍ വ്യാസ വിഠല, ഘടത്തില്‍ ചന്ദ്രശേഖര ശര്‍മ്മയും പക്കവാദ്യമൊരുക്കും

error: Content is protected !!