ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതിയെ സമര്‍ത്ഥമായി പിടികൂടി. 2023 ല്‍ ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 വയസായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയായ പനയാല്‍, മൈലാട്ടി കൂട്ടുപുന്ന സ്വദേശിയായ മധുസൂദനന്‍ നായരെ(62) അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയും ചെയ്തു. കേസ് കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതിയി ലേക്ക് തെളിവെടുപ്പിനായി കൈമാറിയിട്ടുള്ളതും കോടതി ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍
ചീമേനി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുകയും പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തുകയും സമര്‍ത്ഥമായി പിടികൂടുകയുമായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ് വരികയുമായിരുന്നു ഇയാള്‍. എഎസ്‌ഐ ശിവകുമാര്‍, ചീമേനി പോലീസ് സ്റ്റേഷനിലെ കെ.വി.അജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

error: Content is protected !!