കാഞ്ഞങ്ങാട് : തിരക്കേറിയ കാഞ്ഞങ്ങാട് നഗരത്തിലെ കാല്‍നടയാത്രകരുടെ സുരക്ഷയും വാഹനഗതാഗതം തടസ്സമില്ലാതാകുന്നതിനും വേണ്ടി നഗരമദ്ധ്യത്തില്‍ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്നും അതുപോലെ
നഗരത്തില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നഗരസഭ ചെയര്‍പേഴ്‌സണ്‍ നിവേദനം നല്‍കി. കഴിഞ്ഞ കാലങ്ങളില്‍ നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ സീബ്ര ക്രോസ്സുകളില്‍ വച്ചു വാഹന അപകടങ്ങളില്‍ മരണപെടുകയോ ഗുരുതര പരിക്ക് പറ്റുകയോ ഉണ്ടായിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രായമായവരും അടക്കം തിരക്കേറിയ ഈ നഗരത്തിലെ സീബ്ര ക്രോസ്സുകള്‍ പോലും മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും. വളര്‍ന്നു വരുന്ന നഗരത്തില്‍ ഇത്തരം സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ തന്നെ നഗരത്തിലെ പാര്‍ക്കിംഗ് സൗകര്യം മറ്റൊരു വലിയ വെല്ലുവിളി ആണ് കാഞ്ഞങ്ങാട് നഗരം നേരിടുന്നത്.പല ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള ഒരു സൗകര്യം നിലവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഇല്ല. റോഡ് സൈഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് നഗരത്തിലെ ഗതാഗതകുറിക്കിന് കാരണമായി മാറുന്നുയെന്നും നിവേദനത്തില്‍ പറയുന്നു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ പള്ളോട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് എന്‍ ധനുഷ് ,ബിജെപി ജില്ലാ കമ്മിറ്റിയംഗം എന്‍ അശോക് കുമാര്‍, മണ്ഡലം സെക്രട്ടറി വൈശാഖ് മാവുങ്കാല്‍ എന്നിവരുടെ നേതൃത്വത്തിലാണ്
നിവേദനം നല്‍കിയത്.
