ജില്ലയിലെ സര്‍പ്പ വോളന്റിയര്‍മാര്‍ സേവനം നിര്‍ത്തി

കാഞ്ഞങ്ങാട്: ജില്ലയിലെ സര്‍പ്പ വോളന്റിയര്‍മാര്‍ സേവനം നിര്‍ത്തി. ആര്‍ആര്‍ടി ജീവനക്കാരനില്‍ നിന്നു സര്‍പ്പ വോളന്റിയര്‍മാര്‍ക്ക് ദുരനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മുപ്പതോളം വരുന്നു സര്‍പ്പ വോളന്റിയര്‍മാര്‍ പമ്പ് പിടുത്തം അവസാനിപ്പിച്ചത്. മോശമായി പെരുമാറിയ ജീവനക്കാരന് നേരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ലൈസന്‍സും കിറ്റും തിരികെ നല്‍കാനാണ് ഇവരുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎഫ്ഒയ്ക്ക് സര്‍പ്പ റെസ്‌ക്യൂ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരാതിയും നല്‍കി. ചെര്‍ക്കളയിലെ സര്‍പ്പ വോളന്റിയര്‍ മുഹമ്മദ് ഹക്കീമിനാണ് ഉദ്യോഗസ്ഥനില്‍ നിന്നു ദുരനുഭവം ഉണ്ടായത്. സ്വന്തം പോക്കറ്റില്‍ നിന്നും പൈസ മുടക്കി പിടികൂടിയ പെരുമ്പാമ്പിനെ ബോവിക്കാനത്തെ ആര്‍ആര്‍ടിയില്‍ കൈമാറാനെത്തിയപ്പോഴാണ് മോശം പെരുമാറ്റമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ഇതിന് മുന്‍പ് പല വോളന്റിയര്‍മാര്‍ക്കും
ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടായെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍പ്പ വോളന്റിയര്‍ സേവനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും നിന്നും പാമ്പ് പിടിക്കാന്‍ വേണ്ടി വരുന്ന കോളുകള്‍ ഇവര്‍ തിരസ്‌കരിക്കുക യാണ്.
ഓരോ ദിവസവും 20 മുതല്‍ 30 വരെയുള്ളകേസുകള്‍ ഇവര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടായിരുന്നു. ഇതോടെ പല കുടുംബങ്ങളുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

error: Content is protected !!