മാവുങ്കാല്‍ സത്സംഗം സംഘടിപ്പിച്ച ഭാഗവത വിചാരസത്രത്തിന് സമാപനം: വിവിധ ദേവസ്ഥാനങ്ങളിലെ ആചാര്യ സ്ഥാനീകരെ ആദരിച്ചു

മാവുങ്കാല്‍:സത്സംഗം കാഞ്ഞങ്ങാട് ആദ്ധ്യാത്മിക കൂട്ടായ്മയുടെ ഉപ സമിതിയായ മാവുങ്കാല്‍ സത്സംഗം സംഘടിപ്പിച്ച ഭാഗവത വിചാരസത്രത്തിന് പ്രൗഢോജ്ജ്വല സമാപനം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശ്രീമദ് ഭാഗവത വിചാരസത്രത്തിന്റെ പ്രതിമാസ പരിപാടികളുടെ ഭാഗമായാണ് നടന്നത്. മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ ഇന്നലെ വെളുപ്പിന് ആരംഭിച്ച വിവിധങ്ങളായ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് തന്ത്രി ബ്രഹ്‌മശ്രീ ഇടമന ഈശ്വരന്‍ നമ്പൂതിരി ദീപപ്രജ്വലനം നടത്തി.
തുടര്‍ന്ന് സത്സംഗം കുടുംബാംഗങ്ങള്‍ മഹാഭാഗവതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ വായിച്ചു.ഭാഗവതാചാര്യന്‍ ബ്രഹ്‌മശ്രീ പെരികമന ശ്രീധരന്‍ നമ്പൂതിരി പ്രഭാഷണം നടത്തി. ചടങ്ങില്‍ പെരികമന ശ്രീധരന്‍ നമ്പൂതിരി,കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവസ്ഥാനം വെളിച്ചപ്പാടന്‍ ബാബു,പൂജാരി കുഞ്ഞിരാമന്‍,കാഞ്ഞങ്ങാട് മന്ന്യോട്ട് ദേവസ്ഥാനം അന്തിത്തിരിയന്‍ മോഹനന്‍,അജാനൂര്‍ ശ്രീകുറുംബാ ഭഗവതി ക്ഷേത്രം വെളിച്ചപ്പാട് മോഹനന്‍ എന്നിവരെ കാഞ്ഞങ്ങാട് സത്സംഗം ആചാര്യന്‍ ബ്രഹ്‌മശ്രീ എടമന ഈശ്വരന്‍ തന്ത്രികളുടെ നേതൃത്വത്തില്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.കാഞ്ഞങ്ങാട് സത്സംഗത്തിന്റെ രക്ഷാധികാരികളായ എ.പി.ബാലകൃഷ്ണന്‍,നാരായണന്‍ കൊട്ടോടി,ഹരിഹരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം.ചന്ദ്രശേഖരന്‍ നന്ദി പറഞ്ഞു.  കെ.വി.ലക്ഷ്മി മൂലക്കണ്ടം, പി.പി.രാധിക ടീച്ചര്‍,സുമ രാഘവന്‍ മാവുങ്കാല്‍,സീതാ വാര്യര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!