പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനായ പ്രതിക്ക് 7വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വര്‍ഷം കഠിന തടവും 25,000 രൂപപിഴയും. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥന്‍
മാണിയാട്ട് അടോട്ട് വീട്ടില്‍ എ.വി. പ്രതീഷ് (44 നെയാണ്
ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി.എം. സുരേഷ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. പോക്‌സോ ആക്ട് 10 ആര്‍ /ഡബ്ലിയു
9 ( എന്‍) പ്രകാരം, 7 വര്‍ഷം കഠിന തടവും, 25,000രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും ആണ് ശിക്ഷ .
ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.
2022 ഡിസംബര്‍ -2023 ജനുവരി മാസങ്ങളിലെ ഒരു ദിവസം ഉച്ചക്ക് ശേഷം പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്
കുട്ടി താമസിക്കുന്ന വീട്ടിലെ ഹാളിലെ സോഫയിലിരുന്നു ടി.വി കാണുകയായിരുന്നു പെണ്‍കുട്ടി. അടുത്ത് ഇരുന്ന് ലൈംഗിക ഉദ്ദേശത്തോടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കി കയെന്നാണ് കേസ്.
ചീമേനി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഓഫ് പോലീസായിരുന്ന കെ. അജിതയാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ. ഗംഗാധരന്‍ഹാജരായി.

error: Content is protected !!