കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ് മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും ,ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാനിടയായ കേസ്: പ്രതിക്ക് നാലു വര്‍ഷം തടവും പിഴയും

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ് മുന്‍വശത്തെ ഗ്ലാസ് തകര്‍ക്കുകയും ,ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാനിടയായ കേസിലെ പ്രതിക്ക് നാലു വര്‍ഷം തടവും ,നാല്‍പതിനായിരം രൂപ പിഴയും. ആലംപാടി സുബ്ബതൊട്ടി ഹൗസില്‍ ഇബ്രാഹിം ബാദിഷ (27) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികതടവും അനുഭവിക്കണം. 2019 ഡിസംബര്‍ 17 ന് വൈകിട്ട് 3.40 ന് ചെര്‍ക്കള അഞ്ചാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് കണ്ണൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന യെ എല്‍ 15 എ 1703 നമ്പര്‍ കെ.എസ് ആര്‍ ടി സി ബസ്സിന് നേരെ പ്രതി കല്ലെറിഞ്ഞത്. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയും ,അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനനഗര്‍ സബ്ബ് -ഇന്‍സ്‌പെക്ടറായിരുന്ന യു പി.വിപിനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍ ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.

error: Content is protected !!