പ്രഭാകരന്‍ കാഞ്ഞങ്ങാട്
നീലേശ്വരം : ചിത്രകല, ബോര്‍ഡ് എഴുത്ത് നാടകത്തിന്റെ രംഗശില്‍പ്പം എന്നിവയില്‍ നീലേശ്വരത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച പ്രധാനപ്പെട്ട കലാകാരന്മാരാണ് എഡിമാസ്റ്റും കൃഷ്ണനും.എഡി മാസ്റ്റര്‍ ഓര്‍മ്മയായിട്ട് കുറച്ചു വര്‍ഷമായി. എഴുപത്തഞ്ചാം വയസ്സിലും തന്റെ സപര്യ തുടരുകയാണ് നീലേശ്വരത്തിനടുത്ത് വാഴുന്നോറടിയിലെ കൃഷ്ണന്‍. നീലേശ്വരത്ത് അമ്പതു വര്‍ഷത്തിലേറെയായി അറിയുന്ന സ്ഥാപനമാണ് കൃഷ്ണാ ആര്‍ട്‌സ്.ഒരു കാലത്ത് കാസര്‍കോട് ജില്ലയില്‍ സ്ഥാപനങ്ങളുടെ ബോര്‍ഡ്, പ്രചരണ ബോര്‍ഡ്, ബാനറുകള്‍ എന്നിവയ്ക്കു താഴെ കൃഷ്ണാ ആര്‍ട്‌സ് എന്നു കാണാം.വി ജയലക്ഷ്മിടാക്കീ ‘സിലെ പരസ്യങ്ങളിലും കൃഷ്ണാ ആട് സ് കണ്ട ഓര്‍മ്മകളുണ്ട്. മൂന്നു ടാക്കീസുകളും ഇല്ലാതായി.സിനിമാ ടാക്കീസില്ലാത്ത നഗരസഭയാണിന്ന് നീലേശ്വരം. അമ്പതാണ്ടായി പോര്‍ ട്രയിറ്റ്, കമേഴ്‌സ്യല്‍ ആര്‍ട്ടില്‍ വ്യാപൃതനായി ക്കഴിയുകയാണ് കൃഷ്ണന്‍.ഇന്ന് കൈയെഴുത്ത് മാറി ഡിജിറ്റലായി കാര്യങ്ങള്‍.ആയിരക്കണക്കിന് ബോര്‍ഡുകളും ബാനറുകളും ചുമരെഴുത്തും പല മേഖലകളില്‍ ചെയ്ത ഓര്‍മ്മകളുണ്ട്. പഠിക്കുന്ന കാലം തൊട്ട് വരയുണ്ട് കൂടെ.പയ്യന്നൂരെ പ്രസിദ്ധ ചിത്രകാരനായ കീഴിലാണ് പഠനം ആരംഭിച്ചത്.പിന്നീട് സ്വന്തം നിലയില്‍ വര വളര്‍ത്തി ഇന്ന് ഡിജിറ്റല്‍ മേഖലയും സ്വായത്തമാക്കി.ഇരുന്നൂറോളം നാടകങ്ങള്‍ക്ക് രംഗശില്‍പ്പ മൊരുക്കിയിട്ടുണ്ട്.കാസര്‍കോട് ജില്ലയിലെ പലയിടത്തും അമേച്വര്‍ കലാസമിതി കളില്‍ രംഗശില്‍പ്പ മൊരുക്കിയ ഓര്‍മ്മകളുണ്ട്. റോട്ടറി ക്ലബ്ബുപോലുള്ള ചില സ്ഥാപനങ്ങള്‍ ആദരിച്ചിട്ടുണ്ട്.ചിത്ര പ്രദര്‍ശനങ്ങളായി നടത്താതെ പോയി ഇത്രകാലം.. പല വീടുകളിലും പോ ട്രെയിറ്റുകള്‍ വരച്ചുകൊടുത്തിട്ടുണ്ട്. മുമ്പ് രാജാറോഡിലുണ്ടായിരുന്ന സ്ഥാപനം ഇന്ന് മന്നംപുറത്ത്കാവിനടുത്താണ്.
